അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട് ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട് ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്.
ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്ന ജോലിക്കാരനാണ്. വെള്ളി രാവിലെ പാചകംചെയ്തുകൊണ്ടിരിക്കെ സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നു. ഭാര്യ: ഖൈറുന്നിസ (ഇച്ചിലിങ്കാൽ). മക്കൾ: ഷാനിഫർ (ദുബായ്), ബുഷ്റ, ബുഷ്‌ത്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്), സഹോദരി: പരേതയായ ബീഫാത്തിമ.
"
https://www.facebook.com/Malayalivartha
























