വീടിനു സമീപത്ത് മദ്യപിച്ചു ബഹളം വയ്ക്കുന്നത് കണ്ട് സഹിക്കാനായില്ല; ചോദ്യം ചെയ്തതോടെ അരിശം കൂടി; സംഘം ചേർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ രാത്രി 11 മണിയോടെ ചാത്തന്നൂര്‍ മരക്കുളത്താണ് സംഭവം. മദ്യപിച്ചു ബഹളം വച്ചതിനെ എതിര്‍ത്തയുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം (21) ആണ് മരിച്ചത്. വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























