കൂട്ടുകാർക്കൊപ്പം നാട്ടിൽ വരുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാൻ കാറ് വെട്ടിച്ചു; നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹുസൂരിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിക്ക് ദാരുണാന്ത്യം. കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്ബലത്തറയിലെ റിട്ട. അധ്യാപകന്‍ കോണിക്കല്‍ വീട്ടില്‍ ദേവസ്യ ആന്റണി- റിട്ട. അധ്യാപിക സുലൈഖ ദമ്ബതികളുടെ മകന്‍ അഖിന്‍സ് സെബാസ്റ്റ്യന്‍ (25) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ എം ബി എ വിദ്യാര്‍ത്ഥിയാണ് സെബാസ്റ്റ്യന്‍. കൂട്ടുകാരോടൊപ്പം കാറില്‍ നാട്ടിലേക്കു വരുന്നതിനിടെ ഹൂസൂറിലെത്തിയപ്പോള്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha


























