ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ

ഇന്ത്യന്‍ ഭരണ ഘടനയുടെ തൂണുകളില്‍ ഏറ്റവും ബലവത്തായത് മാധ്യമ പ്രവര്‍ത്തനമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കേരള സാഹിത്യോത്സവത്തിന്റെ മൂന്നാംദിവസത്തില്‍ നടന്ന ‘ജുഡീഷ്യല്‍ ആക്ടിവിസം ജനാധിപത്യവും’ എന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പൂര്‍ണ്ണ അധികാരം ജുഡീഷ്യറിക്കോ എക്‌സിക്യൂട്ടീവിനോ ലെജിസ്ലേറ്ററിനോ അല്ലെന്നും അത് പൊതുജനത്തിന് ആണ് എന്നും കമാല്‍ പാഷ ഓര്‍മപ്പെടുത്തി.
സാമൂഹ്യ നിരൂപകനായ ഹമീദ് ചേന്നമംഗലൂര്‍ മാധ്യമപ്രവര്‍ത്തനം എന്ന നാലാം തൂണിനപ്പുറം ജനങ്ങളാല്‍ ഒരു ബദല്‍ സംവിധാനം ഉണ്ടാകുമെന്നും പല സന്ദര്‍ഭങ്ങളിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുവച്ചു. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ജനാധിപത്യം തകരുമെന്നും, ലെജിസ്ലേറ്റീവ് എക്‌സിക്യൂട്ടീവ് നിഷ്‌ക്രിയമാകുമ്പോഴാണ് ജുഡീഷ്യറിയില്‍ ആക്ടിവിസം വരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ജുഡീഷ്യല്‍ ആക്ടിവിസം എന്നത് ഒരു പരിധിവരെ നല്ലതാണെന്നും പരിധിക്കപ്പുറം അത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























