എറണാകുളത്ത് അയല്‍വാസി പീഡനത്തിനിരയാക്കിയതില്‍ മനംനൊന്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം

എറണാകുളത്ത് അയല്‍വാസി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചു വയസുകാരി മരിച്ചു. കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും ഇതിന് ശേഷം എറണാകുളം മെഡിക്കല്‍ സെന്ററിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ ബിജു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ചിത്രകാരനായ ബിജുവിന്റെ സമീപം പ്രോജക്ട് രചനകള്‍ക്കും മറ്റുമായി പെണ്‍കുട്ടി പോകാറുണ്ടായിരുന്നു. ഈ സാഹചര്യം ദുരുപയോഗം ചെയ്താണ് ബിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























