ഹൃയഘാതത്തെത്തുടർന്ന് പ്രവാസി മലയാളി റിയാദിൽ മരണമടഞ്ഞു

റിയാദിൽ പ്രവാസി മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. ആലപ്പുഴ, താമരക്കുളം സ്വദേശി അയ്യൂബ് ഭവനത്തിൽ നസീർ (45) ആണ് മരിച്ചത്. ഹൃയഘാതത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു ഇദ്ദേഹത്തിൻറെ അന്ത്യം.
നെഞ്ചുവേദനയെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയും അവിടെ നിന്നും സനദ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. അവിടെ ചികിത്സയിൽ തുടരവേയാണ് ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്. ഭാര്യ: ഷീബ. മക്കൾ: നസ്രിയ, നബീൽ. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.
https://www.facebook.com/Malayalivartha



























