ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍

ബസില്‍ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാന്‍ പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ക്ലീനര്‍. കണ്ണൂരില്‍ നിന്ന് കുറ്റിയാട്ടൂരിലേക്ക് പോയ പാര്‍വതി എന്ന ബസിലായിരുന്നു സംഭവം. ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുല്‍ ആണ് വയോധികനായ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.
ഇന്ന് രാവിലെ 8.45ഓടെ പത്താംമൈല്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസില്‍ നിന്ന് പുറത്തേക്ക് വീഴാന്‍ പോകുന്ന യാത്രക്കാരനെ അതുല്‍ പിടിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























