കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...

കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികളാണ് മരിച്ചത്. കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് പതിനഞ്ചുകാരനും മരിച്ചു. പാലയാട് നടയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പുഴയിൽ നീന്തൽ പഠിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. പുഴയിൽ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
https://www.facebook.com/Malayalivartha
























