കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹീന്‍(15) ആണ് മരിച്ചത്. മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ എത്തിയ ഷഹീന്‍ ഒഴുക്കില്‍പെടുകയായിരുന്നു.
മുക്കത്തുനിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളും വെള്ളിമാടുകുന്ന് സ്‌റ്റേഷനില്‍നിന്നുള്ള സ്‌കൂബ ഡൈവിങ് സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ വീണു കിടന്ന മരത്തിനു കീഴില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
https://www.facebook.com/Malayalivartha
























