Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരിക്കാൻ സീറ്റ് നൽകിയില്ല ! ; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ജനപ്രതിനിധികളെ അവഗണിച്ചതായി പരാതി

15 JANUARY 2019 08:54 PM IST
മലയാളി വാര്‍ത്ത

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ ജനപ്രതിനിധികളായ ശശി തരൂര്‍, എം.പി, വി.എസ് ശിവകുമാര്‍, എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത് എന്നിവർക്ക് അവഗണന. പ്രധാനമന്ത്രിയുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇവർ രംഗത്തെത്തി.

കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം ക്ഷേത്രത്തില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. ചടങ്ങില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളെ ഒഴിവാക്കി ബി.ജെ.പി നാമനിര്‍ദ്ദേശംചെയ്ത് രാജ്യസഭയില്‍ എത്തിച്ചവരെ സ്റ്റേജില്‍ കയറ്റിയെന്ന് ശശി തരൂര്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിമാറ്റി. പ്രധാനമന്ത്രി സ്ഥാനത്തെ ബഹുമാനിക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഈ വിഷയത്തില്‍ വരില്ല. അതുപോലെ തങ്ങളുടെ സ്ഥാനത്തെയും ബഹുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം. മര്യാദകേടാണ് അവര്‍ കാണിച്ചത്. മാധ്യമങ്ങള്‍ വഴി പ്രതിഷേധം അറിയിക്കുന്നു. ഇത്തരത്തില്‍ പെരുമാറാന്‍ നാണക്കേടില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. താന്‍ അറിയുന്ന പ്രധാനമന്ത്രി ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രധാനമന്ത്രിയുടെയും സന്ദര്‍ശനത്തിനിടെ ഇത്തരത്തിലുള്ള അപമാനം ജനപ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആരോപിച്ചു. പരിപാവനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രമായതിനാലാണ് മറ്റൊരു തരത്തിലുള്ള പ്രതിഷേധം നടത്താതിരുന്നത്. പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. ജനപ്രതിനിധികളെ അവഗണിച്ചവര്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെപ്പോലും സ്‌റ്റേജില്‍ കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (6 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (19 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (37 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (52 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (58 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends