Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവോത്ഥാന കേരളം ശബരിമലയിലേക്ക് നിലതൊടിയിക്കാതെ അയ്യപ്പ ഭക്തർ; മൂന്നേകാൽ മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ പമ്പയിലെ പോലീസ്​ കൺട്രോൾ റൂമിലേക്ക് യുവതികളെ മാറ്റി

16 JANUARY 2019 10:28 AM IST
മലയാളി വാര്‍ത്ത

പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തില്‍ കുറച്ച് പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് കൂടുതല്‍ പേരെത്തി വലയം തീര്‍ത്തു. കണ്ണൂരില്‍നിന്നുള്ള എട്ടംഗസംഘത്തോടൊപ്പമാണ് ഇവര്‍ മല കയറാനെത്തിയത്. സംഘത്തില്‍ ആറുപുരുഷന്മാരുമുണ്ടായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് മൂന്നരമണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു. തിരിച്ചിറങ്ങാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു. മൂന്നേകാൽ മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ പമ്പയിലെ പെലീസ്​ കൺട്രോൾ റൂമിക്കോണ്​ ഇവരെ മാറ്റിയത്​.

​യുവതികളെയും കൂടെയുള്ള പുരുഷൻമാരെയും പമ്പയി​ലേക്ക്​ മാറ്റി. തുടർന്ന്​ പ്രതിഷേധക്കാർ ആഹ്ലാദാരവങ്ങൾ മുഴക്കി. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ കണ്ണൂരിൽ നിന്നുള്ള രേഷ്മ നിശാന്തും ഷാനില സജീഷുമാണ്​ നവോത്ഥാന കേരളം ശബരിമലയിലേക്ക്​ എന്ന സംഘത്തിലെ പ്രവർത്തകർക്കൊപ്പം വീണ്ടും മലകയറാനെത്തിയത്​. പുലർച്ചെ നാലരയോടെ പമ്പയിൽ നിന്ന്​ മലകയറാൻ തുടങ്ങിയ യുവതികളെ നീലിമലയിൽ വച്ചാണ്​ പ്രതിഷേധക്കാർ ശരണം വിളിച്ചുകൊണ്ട്​ തടഞ്ഞത്​. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. തുടർന്ന്​ തീർഥാടനം കഴിഞ്ഞ മടങ്ങുന്നവർ​ പ്രതിഷേധത്തിൽ പങ്കുചേർന്നു​. രണ്ട്​ യുവതികളടക്കം ഏട്ടംഗ സംഘമാണ്​ മലകയറാൻ തുടങ്ങിയത്​. നീലിമയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ ഇവരെ തിരിച്ചറിഞ്ഞ ചിലർ ശരണം വിളിച്ച്​​ പ്രതിഷേധം തുടങ്ങി. പ്രതിഷേധിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

എന്നാല്‍ കൂടുതല്‍ പേരെത്തി പ്രതിഷേധം ശക്​തമാക്കിയതോടെ പൊലീസ് യുവതികൾക്ക്​ ചുറ്റും വലയം തീര്‍ത്തു. തുടർന്ന്​ മലയിറങ്ങുന്ന തീർഥാടകർ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിക്കൂടി വന്നതിനെ തുടർന്ന്​ പോലീസ്​ അനുനയിപ്പിച്ച്​ തിരിച്ചയക്കാൻ ശ്രമിച്ചു. ആവശ്യത്തിന്​ സുരക്ഷ നൽകാനോ ദർശനത്തിന്​ യുവതികൾക്ക്​ വഴിയൊരുക്കാനോ ​പോലീസ്​ തയാറായില്ല. കൂടുതൽ പൊലീസ്​ രംഗത്തെത്തി യുവതികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദർശനം നടത്തിയേ മടങ്ങുവെന്നായിരുന്നു​ യുവതികളുടെ നിലപാട്​. നിരോധനാജ്​ഞ പിൻവലിച്ചതിനാൽ ആളുകൾ അതിവേഗം കൂട്ടംകൂടുകയും ചെയ്​തതോടെ പൊലീസ്​ പ്രത്യേക വാഹനത്തിൽ ഇവരെ പമ്പയിലേക്ക്​ മാറ്റുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends