Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി; പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ പ്രശ്നം വഷളായി.. പോലീസിന് നേർക്ക് വെല്ലുവിളിച്ച് കൊണ്ട് നാനാഭാഗത്ത് നിന്നും അയ്യപ്പഭക്തർ ഒഴുകിയെത്തിയതോടെ ബലംപ്രയോഗിച്ച് അയ്യപ്പ ഭക്തരെ കെട്ടുകെട്ടിച്ചു

16 JANUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സ്വദേശി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് 7 പുരുഷന്മാര്‍ക്കൊപ്പം മലകയറാന്‍ എത്തിയത്. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന് നടന്നു തുടങ്ങിയത്. നീലിമലയിലെ വാട്ടര്‍ടാങ്കിന് സമീപമെത്തിയതോടെ അഞ്ചുപേര്‍ ശരണം വിളിച്ച് പ്രതിഷേധം തുടങ്ങി. തുടക്കത്തില്‍ കുറച്ച് പോലീസ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് കൂടുതല്‍ പേരെത്തി വലയം തീര്‍ത്തു. അസി. കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി ഇവരുമായി സംസാരിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അവര്‍ നിലത്തിരുന്ന് പ്രതിഷേധം തുടങ്ങി. യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയാണ്. ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ കൂടുതല്‍ പേരെത്തി പ്രതിഷേധം തുടങ്ങിയതോടെ പോലീസ് വലയം തീര്‍ത്തു. 103 ദിവസം വ്രതമെടുത്താണ് ശബരിമല കയറാനെത്തിയത്‌. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പു നല്‍കിയിരുന്നെന്നും രേഷ്മ പറഞ്ഞു. പോലീസ് പുലര്‍ത്തുന്ന നിസ്സംഗഭാവം പുലര്‍ത്തുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീലിമലയുടെ മൂന്നുതട്ടുകളിലായി ആയിരത്തോളം പ്രതിഷേധക്കാര്‍ മൂന്നുസംഘങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധം ശക്തമാകുമ്പോഴും പിന്മാറില്ലെന്ന നിലപാടിലാണ് യുവതികള്‍. യുവതികള്‍ക്കൊപ്പം എത്തിയ പുരുഷന്മാരുമായി പോലീസ് ചര്‍ച്ച നടത്തുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പന്മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയത്.

യുവതികളെയും കൂടെയുള്ള പുരുഷൻമാരെയും പമ്പയി​ലേക്ക്​ മാറ്റി. തുടർന്ന്​ പ്രതിഷേധക്കാർ ആഹ്ലാദാരവങ്ങൾ മുഴക്കി. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ കണ്ണൂരിൽ നിന്നുള്ള രേഷ്മ നിശാന്തും ഷാനില സജീഷുമാണ്​ നവോത്ഥാന കേരളം ശബരിമലയിലേക്ക്​ എന്ന സംഘത്തിലെ പ്രവർത്തകർക്കൊപ്പം വീണ്ടും മലകയറാനെത്തിയത്​. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (6 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (24 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (39 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (45 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends