Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനകദുർഗ്ഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു; തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയ ശേഷം കനക ദുർഗ എത്തിയത് ശബരിമല ദര്‍ശനവും കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് ആര്‍പ്പോ ആര്‍ത്തവത്തിലും പങ്കെടുത്ത ശേഷം രോഷം കെട്ടടങ്ങാതെ കനകയുടെ ബന്ധുക്കൾ

16 JANUARY 2019 10:36 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവില്‍ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദര്‍ശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇന്നലെ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോയായിരുന്നു മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മയും ചികിത്സ തേടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്.

അതേസമയം ഭർത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുര്‍ഗ്ഗ ഭര്‍തൃമാതാവിനെ തിരിച്ച്‌മര്‍ദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കനകദുർഗയെ വിദഗ്ഡദ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റി. മഞ്ചേരിയിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി പ്രവർത്തകരെത്തിയിരുന്നു. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറ‌ഞ്ഞു. അതേസമയം കനക ദുര്‍ഗ്ഗയുടെ ഭര്‍ത്താവിന്റെ അമ്മ സുമതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ അമ്മയ്ക്കെതിരെ കേസ് എടുത്തത്.

ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ(44) വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ബിന്ദുവുമായി കനകദുര്‍ഗ്ഗ പരിചയപ്പെടുന്നത്. ശബരിമല ദര്‍ശനത്തിന് ആദ്യമായി പോയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അടിയുറച്ച വിശ്വാസികളുടെ കുടുംബത്തില്‍നിന്നാണ് ശബരിമലയിലേക്കുള്ള കനകദുര്‍ഗയുടെ യാത്ര. സി.െഎ.ടി.യു. പ്രവര്‍ത്തകയായ കനകദുര്‍ഗയുടെ കുടുംബവും സിപിഎം. അനുഭാവികളാണ്. എന്നാല്‍, ശബരിമല വിഷയത്തില്‍ കനകദുര്‍ഗയുടെ നിലപാടിനോട് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടെയും ഭര്‍ത്തൃവീട്ടുകാരുടെയും നിലപാട്. ഈ നിലപാടിലെ വിയോജിപ്പാണ് ഇവരെ ആക്രമിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതത്. 42കാരിയായ ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് മാവേലിസ്റ്റോര്‍ മാനേജരാണ്. കുട്ടിക്കാലത്ത് ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും പ്രവര്‍ത്തിച്ചിരുന്നു.

കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി കഴിഞ്ഞ ഡിസംബര്‍ 24നാണ് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോവുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്. പിന്നെ കാണുന്നത് ശബരിമലയിലാണ്. ആദ്യശ്രമം പരാജയപ്പെട്ടശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംരക്ഷണയില്‍ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. കനകദുര്‍ഗയെ ശബരിമലയിലെത്തിച്ചതില്‍ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി.

ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends