ശബരിമല സമരത്തിലൂടെ ബി.ജെ.പിക്ക് മുന്‍തൂക്കം നേടാനായെങ്കിലും ആര്‍.എസ്.എസിന്റെ അപ്രമാദിത്വം നേതാക്കന്‍മാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തൃശൂരില്‍ ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും

ശബരിമല സമരത്തിലൂടെ ബി.ജെ.പിക്ക് മുന്‍തൂക്കം നേടാനായെങ്കിലും ആര്‍.എസ്.എസിന്റെ അപ്രമാദിത്വം നേതാക്കന്‍മാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തൃശൂരില്‍ ചേരുന്ന കോര്‍കമ്മിറ്റി യോഗത്തില്‍ ഇതിലുള്ള അതൃപ്തി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ രേഖപ്പെടുത്തിയേക്കും. സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലം ചുമതലക്കാരുടെ യോഗവും ഇതിനൊപ്പം നടക്കും. നേതാക്കള്‍ തമ്മിലുള്ള മുറുമുറുപ്പും യോജിപ്പില്ലായ്മയും കാരണം ശബരിമല സമരത്തില്‍ ബി.ജെ.പി പരാജയമായിരുന്നു. ആ സമയത്തൊക്കെ ആര്‍.എസ്.എസ് ഇടപെട്ടാണ് സമരം ശക്തമാക്കിയത്. അയ്യഭക്തസംഗമത്തോടെ വിശ്വാസികളെ ഒപ്പംനിര്‍ത്താനും ആര്‍.എസ്.എസിന് കഴിഞ്ഞു. അത് ചെറിയ കാര്യമല്ല.
അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആര്‍.എസ്.എസ് പിടിമുറുക്കുകയാണ്. അവരുടെ കര്‍ശന നിര്‍ദ്ദേശങ്ങളിലും നിയന്ത്രണത്തിലുമായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം അടക്കം നടത്തുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വരെ ആര്‍.എസ്.എസ് ശക്തമായ നിലപാട് സ്വീകരിക്കും. ബി.ജെ.പിയിലെ ഗ്രൂപ്പ് പോരിന് അറുതിവരുത്തി സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സാധാരണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആര്‍.എസ്.എസിന്റെ അഭിപ്രായം ബി.ജെ.പി കണക്കിലെടുക്കാറുണ്ട്. എന്നാല്‍ ഇത്തവ മറിച്ചാണ് കാര്യങ്ങളുടെ പോക്ക്. ശബരിമല യുവതീപ്രവേശന സമരത്തിലൂടെ ഉണ്ടാക്കാന്‍ കഴിഞ്ഞ ഹൈന്ദവ ഏകീകരണം തെരഞ്ഞെടുപ്പിലും ഊട്ടിഉറപ്പിക്കാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അതിന് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം പോരെന്ന് ദേശീയനേതൃത്വം ഉള്‍പ്പെടെ വിലയിരുത്തുന്നു.
കേരളത്തിലെ മുഴുവന്‍ ബി.ജെ.പി നേതാക്കളെ കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ടും ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന പരിഗണനാ പട്ടികയും ആര്‍.എസ്.എസ് തയ്യാറാക്കിയതായാണ് വിവരം. അതുകൊണ്ട് അവരുടെ ലിസ്റ്റ് ഒഴിവാക്കാന്‍ ബി.ജെ.പിക്ക് അസാധ്യമായിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് ആര്‍.എസ്.എസ് അപ്രമാദിത്വം കാണിക്കുന്നതെന്ന് നേതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ശ്രീധരന്‍പിള്ളയെ പ്രസിഡന്റ്് ആക്കിയതിനോട് പല നേതാക്കള്‍ക്കും കടുത്തഅതൃപ്തി ഉണ്ടായിരുന്നു. കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു ദേശീയഅധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആര്‍.എസ്.എസിന് അനഭിമതനായതിനാലാണ് സുരേന്ദ്രനെ ഒഴിവാക്കിയതും സമവായത്തിനൊടുവില്‍ എന്‍.എസ്.എസിന് പ്രിയങ്കരനായ പിള്ള അധ്യക്ഷനായത്.
ബി.ജെ.പി തുടങ്ങിവെച്ച ശബരിമല സമരം കര്‍മസമിതി ഉണ്ടാക്കി ആര്‍.എസ്.എസ് ഹൈജാക്ക് ചെയ്‌തെന്നാണ് ആക്ഷേപം. എന്നാല്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തിരുന്ന രഥയാത്ര ഉള്‍പ്പെടെ ശ്രീധരന്‍പിള്ള തട്ടിയെടുത്തെന്ന് ആര്‍.എസ്.എസ് പറയുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ നേതാക്കള്‍ നടത്തിയ സമരം പരാജയമായിരുന്നു. മാത്രമല്ല എം.ടി രമേശും വി.മുരളീധരനും അടക്കമുള്ള നേതാക്കള്‍ സമരവുമായി സഹകരിച്ചുമില്ല. സമരം അവസാനിപ്പിക്കാന്‍ പെടാപ്പാടുപെടുകയായിരുന്നു. അവസാനം ആര്‍.എസ്.എസ് സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തിന് ചുക്കാന്‍ പിടിച്ച് സമരം ചുരുട്ടിക്കൂട്ടുകയായിരുന്നു. അയ്യപ്പസംഗമത്തിലേക്ക് ബി.ജെ.പി നേതാക്കളെ ആരെയും അടുപ്പിച്ചുമില്ല.
"
https://www.facebook.com/Malayalivartha


























