ഹിന്ദു സ്ത്രീയും മുസ്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം കുരുക്കായി മാറുന്നു... ഇത്തരം വിവാഹങ്ങളില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും എന്നാല്‍ മക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ഉണ്ടെന്നും സുപ്രീംകോടതി

ഹിന്ദു സ്്ത്രീയും മുസ്്‌ലിം പുരുഷനും തമ്മിലുള്ള വിവാഹം കുരുക്കായി മാറുന്നു. ഇത്തരം വിവാഹങ്ങളില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും എന്നാല്‍ മക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ഉണ്ടെന്നുമുള്ള കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് ഇല്യാസിന്റെയും ഭാര്യ വള്ളിയമ്മയുടെയും മകന്‍ ഷംസുദ്ദീന്റെ സ്വത്തവകാശം സംബന്ധിച്ച കേസിലാണ് ഡിബിഷന്‍ ബെഞ്ചിന്റെ വിധി. രാജ്യത്ത് ഏത് ജാതിയിലും മതത്തിലും പെട്ട സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാം. എന്നാല്‍ ഹിന്ദു- മുസ്്‌ലിം- ക്രിസ്ത്യന്‍ വിവാഹനിയമപ്രകാരമുള്ള നിയമം അനുസരിച്ച് കോടതി വിധി പറയുമ്പോഴാണ് കുരുക്കുകള്‍ ഉണ്ടാകുന്നത്.
ഹിന്ദു യുവതിയും മുസ്്‌ലിം പുരുഷനും വിവാഹിതരായാല്‍ ഭാര്യയ്ക്ക് ജീവനാംശം ലഭിക്കും എന്നാല്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം ഉണ്ടാകില്ല. അതാണ് നിയമം. അതേസമയം ഇവരുടെ മക്കള്‍ക്ക് എല്ലാ നിയമപരമായ അവകാശങ്ങളും ലഭിക്കും. എന്നാല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സിവില്‍ അവകാശങ്ങളും ബാധ്യതകളുമില്ല. ഇസ്്‌ലാമിക നിയമങ്ങളെ ആശ്രയിച്ചാണ് ഹൈക്കോടതി വിധിപറഞ്ഞത്. വിവാഹസമയത്ത് വള്ളി ഇസ്്‌ലാംമതം സ്വീകരിക്കാത്തതിനാല്‍ നിയമപരമായ ഭാര്യയല്ലെന്നാണ് ഇല്യാസിന്റെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചത്. അതിനാല്‍ മകന് സ്വത്തില്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. പക്ഷെ, കോടതി അത് അംഗീകരിച്ചില്ല. വള്ളിയമ്മ ഇല്യാസിന്റെ ഭാര്യയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് കോടതി വ്യക്തമാക്കി. ഷംസുദ്ദീന്റെ ജനന രജിസ്റ്ററില്‍ വള്ളിയമ്മയെ അമ്മയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മുസ്്‌ലിം നിയമപ്രകാരം വിവാഹം സിവില്‍ കരാറാണ്. മൂന്ന്തരം വിവാഹങ്ങളാണ് ഉള്ളത്. സാധുതയുള്ളത്, ക്രമരഹിതമായിട്ടുള്ളത്, നിലവിലില്ലാത്തത്. മുത്വലാഖ് അസാധുവാക്കിയതിനു പിന്നാലെ രാജ്യത്തു നിലനില്‍ക്കുന്ന മുസ്‌ലിം വിവാഹനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അഖിലേന്ത്യാ മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. നിക്കാഹിനു മുന്‍പായി മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലില്ലെന്ന ഉറപ്പ് നല്‍കുന്ന വകുപ്പ് വിവാഹനിയമത്തില്‍ കൂട്ടിച്ചേര്‍്ക്കുന്ന വിധത്തിലായിരിക്കും ഭേദഗതി വരുത്തുക. പുതിയ നിയമം കൊണ്ടുവരുമ്പോള്‍ സ്ത്രീകളുടെയും കുടുംബങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന നിലപാടാണ് മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡിനുള്ളത്.
https://www.facebook.com/Malayalivartha


























