Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കോൺഗ്രസ് പറയുന്നു, ജനുവരിയിലെ മഞ്ഞായി നമ്മുടെ പ്രിയങ്ക ; യു പി എ അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷനും പ്രിയങ്ക ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും രാഷ്ട്രീയ പ്രവചനങ്ങൾ ഉയർന്നു കഴിഞ്ഞു

23 JANUARY 2019 05:24 PM IST
മലയാളി വാര്‍ത്ത

അടുത്ത തെരഞ്ഞടുപ്പിൽ യു പി എ അധികാരത്തിയാൽ പ്രിയങ്കാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിമാകുമോ? ഇന്ത്യ കൗതുകത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക പദമൂന്നിയതോടെ പ്രിയങ്ക ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നവർ ധാരാളം.

പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് രാഹുൽ ഗാന്ധിയാണെന്നതാണ് കൂടുതൽ രസകരം. ഏതായാലും രാഹുലിന്റെ തീരുമാനത്തെ രാജ്യം മുഴുവൻ സ്വാഗതം ചെയ്യുകയാണ്. യു പി എ അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി എ ഐ സി സി അധ്യക്ഷനും പ്രിയങ്ക ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും രാഷ്ട്രീയ പ്രവചനങ്ങൾ ഉയർന്നു കഴിഞ്ഞു. കോൺഗ്രസിൽ രാഹുൽ കഴിഞ്ഞാൽ ഏറ്റവും പ്രധാന ചുമതലയുള്ള സ്ഥാനത്തേക്കാണ് കെ.സി. വേണുഗോപാൽ ഉയർന്നിരിക്കുകയാണ്. അശോക് ഗലോട്ടിനെ പോലൊരു മുതിർന്ന നേതാവിന്റെ സ്ഥാനത്തേക്കാണ് വേണുഗോപാൽ എന്ന ജൂനിയർ നേതാവ് എത്തുന്നത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാൽ ഇനി കാര്യങ്ങൾ തീരുമാനിക്കും, കേരളത്തിലേത് ഉൾപ്പെടെ.

നരേന്ദ്ര മോദിയോട് എതിരിടാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായപ്പോഴാണ് പ്രിയങ്ക രാഷ്ട്രീയ രംഗ പ്രവേശം ചെയ്തിരിക്കുന്നത്. മായാവതിയെയും അഖിലേഷ് യാദവിനെയും ഒരുമിച്ച് ഒരു പ്ലാറ്റ് ഫോമിൽ കൊണ്ടു വന്ന് യു പി എക്ക് ഒപ്പം നിർത്തുക എന്ന ശ്രമകരമായ ദൗത്യമാണ് പ്രിയങ്കക്ക് നിർവഹിക്കാനുള്ളത്. ഇന്ദിരാഗാന്ധിയുടെ തനി സ്വരൂപം എന്ന് ഇന്ത്യ വിളിക്കുന്ന പ്രിയങ്കക്ക് ഇത് നിഷ്പ്രയാസം കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. 2004 ലാണ് രാഹുൽ രാഷ്ട്രീയത്തിലേക്ക് വന്നത്. 2013 ൽ കോൺഗ്രസിന്റെ ഉപാധ്യക്ഷനും 2017 ൽ അധ്യക്ഷനുമായി. രാഹുൽ രാഷ്ട്രീയത്തിലെത്തി പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രിയങ്കയുടെ വരവ്.

ഒറ്റ വരി പത്രക്കുറിപ്പിലാണ് ഇക്കാര്യം അശോക് ഗലോട്ട് അറിയിച്ചത്. പത്രകുറിപ്പിലെ ആദ്യത്തെ പേര് വേണുഗോപാലിന്റേതായിരുന്നു. രണ്ടാമതായാണ് പ്രിയങ്കയുടെ കാര്യം പറഞ്ഞത്. ഒരു സാധാരണ സംഭവമായിട്ടായിരുന്നു നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തിയ നിയമനം സംഭവിച്ചത്. നരേന്ദ്രമോദിയുടെ മണ്‌ഡലമായ വാരാണസിയുടെ ചുമതലയും പ്രിയങ്ക വഹിക്കും. മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഇന്ത്യ പ്രിയങ്കക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അതാണ് സാർത്ഥമായിരിക്കുന്നത് .

പ്രിയങ്കാ ഗാന്ധിയെ സംബന്ധിച്ച് ഇത് ആശങ്കയുണർത്തുന്ന ചുമതലയാണ്. രാജ്യം തന്നെ കാത്തിക്കുകയാണെന്ന് പ്രിയങ്ക മനസിലാക്കുന്നു. പക്ഷേ കോൺഗ്രസ് പ്രവർത്തകർ ഊർജസ്വലതയോടെ ഉയർന്ന് എണീക്കുകയാണ്. ഇത്രയും കാലത്തെ കാത്തിരിപ്പ് സാർത്ഥകമായെന്നാണ് പ്രവർത്തകർ പറയുന്നത്. കെ. സി. വേണുഗോപാലിന്റെ സ്ഥാനാരോഹണം കേരളത്തിനും സന്തോഷം പകരുന്നു.

ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ അത്ഭുതം സൃഷ്ടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. അപ്പോഴും റോബർട്ട് വധ്രക്ക് നേരെയുള്ള ആരോപ്ണങ്ങൾ പ്രിയങ്കക്ക് കുരുക്കാകുമോ എന്നും കണ്ടറിയാം. മോദി അതി ബുദ്ധിശാലിയാണ്. പ്രിയങ്കയെ പിടിക്കാൻ വധ്രയാണ് നല്ലതെന്ന് മോദി കരുതിയാൽ ഒന്നും ചെയ്യാനാവില്ല. അവിടെയും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം. നേരത്തെ വരാത്തത് എന്തേ എന്ന ചോദ്യമാണ് ഓരോ കോൺഗ്രസുകാരന്റെയും മനസിൽ ഉണരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (19 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (38 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (40 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (50 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (54 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends