തിരുവനന്തപുരം കേന്ദ്രമാക്കി മോഷ്ടാക്കളുടെ വിളയാട്ടം; വിരുതന്മാരെ വലയിലാക്കി കേരള പോലീസ്

തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ യാത്രക്കാര്‍ അറിയാതെ ബാഗുകള്‍ തുറന്ന് മൊബൈല്‍ മോഷ്ടിക്കുന്ന മോഷ്ടാക്കളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ ആറ്റുപുറം കുരുവിഞ്ഞോട്ടം വീട്ടില്‍ ഗോപി മകന്‍ ബൈജു (24), നാഗര്‍കോവില്‍ തോവാള കെ.കെ. നഗര്‍ ഹൗസ് നമ്പര്‍ 316 - ല്‍ വേലായുധം മകന്‍ അശോകന്‍ (47) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പോലീസാണ് ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയത്.
ബീമാപള്ളി പത്തേക്കര്‍ സദാനഗര്‍ സ്വദേശിനി റഹിമ റഹ്മാന്‍ - എന്നയാളുടെ അറുപതിനായിരം രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ ബസ് യാത്രക്കിടെ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് സിറ്റി ഷാഡോ പോലീസ് വഞ്ചിയൂര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ബസുകളില്‍ നിന്നും യാത്രയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പുതിയ ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ബസ് യാത്രക്കാരുടെ ബാഗുകള്‍ അവരറിയാതെ തുറന്നൊ ബ്ലേഡ് കൊണ്ട് കീറിയൊ മൊബൈല്‍ , പേഴ്‌സ് എന്നിവ മോഷ്ടിക്കുകയാണ് ഇവരുടെ രീതിയെന്നും മോഷണ മൊബൈല്‍ ഫോണുകള്‍ നാഗര്‍കോവിലിലെ കടകളിലാണ് വിറ്റു വന്നിരുന്നതെന്നും കണ്ടെത്തി. ഏതാണ്ട് അമ്പതോളം ഫോണുകള്‍ ഇവരുടെ പക്കല്‍ നിന്നും പോലീസ് കെത്തിയിട്ടുണ്ട്. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉടമസ്ഥരിലെത്തിത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. മുഖ്യ പ്രതി ബൈജുവിനെ സമാന രീതിയില്‍ മോഷണം നടത്തിയതിന് റെയില്‍വേ പോലീസ് മുന്‍പ് പല തവണ പിടികൂടിയിട്ടുണ്ട്. ഇയാളുടെ പേരില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാര്‍, വഞ്ചിയൂര്‍ എസ്.എച്ച്.ഓ സുരേഷ്. വി.നായര്‍, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ഏ.എസ്.ഐ അരുണ്‍കുമാര്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























