Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് സീറ്റ് വേണ്ടെന്നും ബി.ജെ.പിയുടെ പതനം കണ്ടാല്‍ മതിയെന്നും ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു

23 JANUARY 2019 05:33 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് സീറ്റ് വേണ്ടെന്നും ബി.ജെ.പിയുടെ പതനം കണ്ടാല്‍ മതിയെന്നും ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അടുത്തിടെ മുന്നണിയുടെ ഭാഗമായതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നോക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. താന്‍ പങ്കെടുത്തതു കൊണ്ടാണോ കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിഎസ് വിട്ടുനിന്നതെന്ന് അദ്ദേത്തോടു ചോദിക്കണം. വി.എസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

അതേസമയം മാതാ അമൃതാനന്ദമയിക്ക് എതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വിമര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള. കോടിയേരി പറഞ്ഞതില്‍ തെറ്റില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ വീക്ഷണം മാത്രമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വിവാദങ്ങള്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് അമൃതാനന്ദമയിക്ക് ഏറെ വിശ്വാസികളുള്ള സ്ഥലമാണ്. മഠവുമായി പിള്ളയ്ക്കും ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ മുന്നണിയുടെ ഭാഗമായതോടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ വരെ ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞിരുന്നു.

പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലാണ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ അടുത്തകാലത്തെങ്ങും മത്സരിച്ചിട്ടില്ല. കൊടിക്കുന്നില്‍ സുരേഷാണ് പിള്ളയുടെ മണ്ഡലത്തിലെ എം.പി. യു.ഡി.എഫില്‍ ഉള്ള കാലം മുതല്‍ പിള്ള കൊടിക്കുന്നിലുമായി ഉടക്കിലാണ്. ഇത്തവണ മാവേലിക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുന്നല ശ്രീകുമാര്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. സി.പി.ഐയുടെ സീറ്റാണ്. അവരുടെ കൂടി അനുമതി വാങ്ങിയ ശേഷമേ സി.പി.എം അത്തരമൊരു നീക്കം നടത്തൂ. അതേസമയം സി.പി.ഐ അവരുടെ നേതാവ് ചെങ്ങറ സുരേന്ദ്രനെ തന്നെ മത്സരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ എങ്ങനെയും തോല്‍പ്പിക്കണമെന്ന വാശിയിലാണ് സി.പി.എം. ബാലകൃഷ്ണപിള്ളയുടെ എല്ലാ സഹായവും അതിനുണ്ടാകും. കഴിഞ്ഞതവണ എം.എ ബേബിയെ തോല്‍പ്പിച്ചാണ് പ്രേമചന്ദ്രന്‍ എം.പിയായത്. എല്‍.ഡി.എഫിന്റെ വോട്ട് നേടി ജയിച്ച ശേഷമാണ് പ്രേമചന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍.എസ്.പിയും യു.ഡി.എഫിലേക്ക് ചേക്കേറിയത്. അന്ന് തൊട്ട് തുടങ്ങിയതാണ് സി.പി.എമ്മുമായുള്ള ഉടക്ക്. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന വേളയിലും പ്രേമചന്ദ്രന്‍ സി.പി.എമ്മിനെതിരെ കളിച്ചു. അതിനാല്‍ പ്രേമചന്ദ്രനെ വീഴ്ത്താന്‍ പിള്ളയുടെ സാനിധ്യം എല്‍.ഡി.എഫിന് ആവേശം പകരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (20 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (39 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (41 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (51 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (55 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends