Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളത്തിലെ പെണ്‍കുട്ടികളും സ്ത്രീകളും ഇനി സുരക്ഷിതർ ! ; സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ കരുതലാകാനായി പ്രവർത്തനമാരംഭിച്ച 'മിത്ര 181' വനിതാ ഹെല്‍പ് ലൈനിന് വന്‍ ജനപിന്തുണ

23 JANUARY 2019 05:04 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ കരുതലാകാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ് ലൈനിന് വന്‍പിച്ച പിന്‍തുണ. കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏത് സമയത്തും ആശ്രയിക്കാവുന്ന ടോള്‍ ഫ്രീ നമ്പരായ 181 ല്‍ വിളിച്ചാല്‍ 24 മണിക്കൂറും ഇവര്‍ക്ക് സൗജന്യ സേവനം ലഭ്യമാകുന്ന പദ്ധതിയിലൂടെ സഹായം ലഭിച്ചവര്‍ നിരവധി പേരാണ്.

രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പദ്ധതി 2017 ല്‍ നടപ്പിലാക്കിയത്. വനിതാശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് മിത്ര 181 ന്റെ ഏകോപനം സംസ്ഥാനത്ത് നിര്‍വ്വഹിക്കുന്നത്. വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളെയാണ് ഹെൽപ്പ് ലൈൻ നടത്തുന്നതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനില്‍ 14 ജീവനക്കാര്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സ്ത്രീകളുടെ പരാതികളും മറ്റാവശ്യങ്ങൾക്കായുള്ള കോളുകളും സ്വീകരിക്കുന്നു. ഇതിനായി ഒരു മാനേജര്‍, 3 സൂപ്പര്‍വൈസര്‍മാര്‍, 3 സീനിയർ കോള്‍ സപ്പോര്‍ട്ട് ഏജന്റ്, 6 കാള്‍ സര്‍പ്പോര്‍ട്ട് ഏജന്റ്, 1 ഐടി അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ളവരാണ് കോള്‍ സെന്ററില്‍ ഉള്ളത്. സ്വീകരിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് കൈമാറി ഉടനടി നടപടി സ്വീകരിക്കുവാനും ഇത് വഴി കഴിയുന്നു.

ശരാശരി മുന്നൂറോളം കോളുകൾ ദിനം പ്രതി ലഭിക്കുന്നുണ്ട്. നിലവില്‍ ഇത് വരെ (2019 ജനുവരി 15) 191284 കോളുകളാണ് 181 ലേക്ക് വന്നിട്ടുള്ളത്. അതില്‍ വനിതകള്‍ക്കുള്ള സര്‍ക്കാര്‍ സേവനവുമായി ബന്ധപ്പെട്ട സംശയദൂരീകണത്തിനായി 11275 ഫോണുകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ
ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള പീഡനം, സ്ത്രീകളെ കാണാതാകൽ, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ആമ്പുലന്‍സ് സഹായം ഉള്‍പ്പെടെയുള്ളവക്കായി 8917 കോളുകളും, നിയമ സഹായം, മെഡിക്കല്‍ കൗണ്‍സിലിങ് എന്നീ ആവശ്യങ്ങൾക്കായി 24624 കോളുകളും ലഭിച്ചിട്ടുണ്ട്.

അടിയന്തിര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവരങ്ങളും, സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അടുത്തുളള പൊലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രികള്‍, ആമ്പുലന്‍സ് സര്‍വ്വീസുകള്‍, എന്നിവയുടെ സേവനം ഏറ്റവും വേഗത്തില്‍ ഉറപ്പായും ലഭിക്കുന്ന വിധത്തിലാണ് സജ്ജീകരണം.

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കാണ് കൂടുതല്‍ കോളുകള്‍ ലഭിക്കുന്നതെന്ന് മിത്ര കോള്‍ സെന്റര്‍ മാനേജര്‍ ദിവ്യ അറിയിച്ചു. യാത്രക്കിടയില്‍ ശല്യപ്പെടുത്തല്‍ , പരസ്യ മദ്യപാനം, അശ്ലീലം സംഭാഷണം തുടങ്ങിയവ പരാതികളും മിത്രയില്‍ ലഭിക്കുന്നു.

മിത്രയുടെ പ്രവര്‍ത്തനം ഇങ്ങനെ

181 വിളിക്കുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന വിവരം അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയോ, ഇടപെടുകയോ ചെയ്യും. കൂടാതെ സംശയങ്ങള്‍ ദുരീകരിക്കാനും, നിര്‍ദ്ദേശങ്ങള്‍ തേടാനും ആശ്രയിക്കാം. മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ കൗണ്‍സിലിങ്ങും ഇതിലൂടെ നല്‍കുന്നുണ്ട്. രാത്രിയില്‍ ഒറ്റപ്പെടുകയാണെങ്കില്‍ സഹായത്തിനും വിളിക്കാം പൊലീസ് സ്റ്റേഷന്‍ കൂടാതെ ആശുപത്രി, ആംമ്പുലന്‍സ് സേവനം എന്നിവയും ലഭ്യമാക്കും. രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടില്‍ സഹായത്തിനായി ആളില്ലെങ്കിലും ഈ നമ്പരില്‍ വിളിക്കാം. ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങളുടെ വിവരങ്ങള്‍ എന്നിവയും 181 ല്‍ വിളിച്ചാല്‍ ലഭ്യമാകും. വിളിക്കുന്ന നമ്പർ കമ്പ്യൂട്ടറിൽ ‘സേവ്’ ആകുന്നതിനാൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിളിച്ച വനിതയെ തിരികെ വിളിച്ച് വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നു.

മിത്രയിലേക്ക് വിളിച്ചാല്‍ എന്തു പരാതിയാണോ പറഞ്ഞത്. ആ പരാതിയില്‍ പരിഹാരം കാണുന്നത് വരെ മിത്ര കൂടെ ഉണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. പൊലീസുമായി ബന്ധപ്പെട്ട സഹായത്തിനാണ് വിളിച്ചതെങ്കില്‍ പൊലീസ് ആ കേസില്‍ എന്ത് നടപടിയെടുത്തുവെന്നും പരാതിക്കാര്‍ക്ക് നീതി ലഭിച്ചോ എന്നും മിത്ര അന്വേഷിക്കും. ഇത്തരത്തില്‍ എന്താവശ്യത്തിനാണോ വിളിച്ചത് ആ ആവശ്യം പൂര്‍ത്തിയാകുന്നവരെ വരെ മിത്ര സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം ഉണ്ടാകും. അടിയന്തര ഘട്ടത്തില്‍ മാനേജര്‍ നേരിട്ട് ഇടപെട്ട് സര്‍ക്കാരിന്റെ ഏജന്‍സിയുമായി ചേര്‍ന്നാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (20 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (39 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (41 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (51 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (55 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends