കേരള നിയമസഭയുടെ 14ാം സമ്മേളനം ഇന്ന് രാവിലെ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും... സംസ്ഥാന ബജറ്റ് ജനുവരി 31 ന്

കേരള നിയമസഭയുടെ 14ാം സമ്മേളനം ഇന്ന് രാവിലെ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് ജനുവരി 31ന് അവതരിപ്പിക്കുമെന്നും നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആകെ ഒമ്പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്മേലുള്ള പൊതുചര്‍ച്ചക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്.
നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴോടെ സമാപിക്കും. ഇന്ന് കാര്യോപദേശക സമിതി ചേര്‍ന്ന് ഇതില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ തീരുമാനിക്കും.
https://www.facebook.com/Malayalivartha
























