Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

കോണ്‍ഗ്രസിന്റെ നിര്‍ണായക സ്ഥാനത്ത് കെ സി വേണുഗോപാല്‍ എത്തിയതോടെ രമേശ് ചെന്നിത്തലയ്ക്ക് ആശങ്ക, കേരളത്തിലെ കാര്യങ്ങള്‍ക്ക് കെ സി വേണുഗോപാലിന്റെ തീരുമാനം നിര്‍ണായകമാകും

25 JANUARY 2019 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇത് കാലം കരുതി വച്ച കെണി. ഇനിയുള്ള ദിവസങ്ങള്‍ രമേശിന് ഉറക്കമുണ്ടാവുകയില്ല. ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എത്തുന്നത് വെറുതെയാകില്ല. കേരള മുഖ്യമന്ത്രി സ്ഥാനമാണ് തന്റെ സ്വപ്നമെന്ന് വളരെ അടുത്ത സുഹൃത്തുക്കളോട് വേണു പറഞ്ഞത് വെറുതെയാകില്ല. ഇനി സംസ്ഥാന കോണ്‍ഗ്രസിലെ അധികാരഘടനയില്‍ കാതലായ മാറ്റം സംഭവിക്കും എന്നുറപ്പാണ്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എ.കെ. ആന്റണി എന്നിവരെ കേന്ദ്രീകരിച്ചിരുന്ന ഉള്‍പ്പാര്‍ട്ടി ബലാബലങ്ങള്‍ അപ്രസക്തമാകും, വേണുഗോപാലിനെ കേന്ദ്രീകരിച്ച് പുതിയ അധികാരകേന്ദ്രം രൂപം കൊള്ളും. പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിന്റെ അമരക്കാരനുമായ രമേശ് ചെന്നിത്തലയ്ക്കാണ് വേണുഗോപാലിന്റെ വളര്‍ച്ച കടുത്ത തിരിച്ചടിയാകുന്നത്. തനിക്ക് വെല്ലുവിളിയാകുമെന്ന് കണ്ടാണ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാക്കാന്‍ നിയമസഭാംഗമായിരുന്ന വേണുഗോപാലിനെ രാജിവയ്പിച്ച് 2009ല്‍ ലോക്‌സഭയിലേക്ക് കേട്ട് കെട്ടിച്ചത്.അതിതുപോലെ പാരയാകുമെന്ന് സ്വപ്‌നേപി നിരൂപിച്ചില്ല. എന്നാല്‍ കേന്ദ്രമന്ത്രിയായി ഹൈക്കമാന്‍ഡില്‍ സ്വാധീനമുറപ്പിച്ചതോടെ കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ അപകടം മണത്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരിത വിഷയം ഉയര്‍ത്തി സീറ്റ് നിഷേധിക്കാന്‍ ഷാനിമോള്‍ ഉസ്മാനെ ഇറക്കി അവര്‍ പട നയിച്ചെങ്കിലും പാളി. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വേണുഗോപാലിനെ പിന്തുണച്ചതോടെ ആ നീക്കം പരാജയപ്പെട്ടു. ചെന്നിത്തലോയോട് അന്ന് വേണു ഉള്ളില്‍ കുറിച്ച ഒരു വാശിയുണ്ട്. ഇനി അത് തീര്‍ക്കാന്‍ നല്ല നേരം ഒത്താല്‍ മതി.

കെപിസിസിയിലെ രണ്ടാം നിര നേതാക്കള്‍ക്കിടയിലുള്ള തന്റെ സ്വാധീനം ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി ഉയര്‍ത്താന്‍ ഇനി കെ സി വേണുഗോപാലിനാകും. കോണ്‍ഗ്രസ് നേതൃനിരയില്‍ എന്‍എസ്എസിന് ഒരു പക്ഷേ ഏറ്റവും താല്‍പ്പര്യമുള്ള നേതാവും കെ സി തന്നെ. ദീര്‍ഘകാലം ആലപ്പുഴ എംപി ആയിരുന്ന കെ സി വേണുഗോപാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചില്ലറ ഉരസലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലം മുതല്‍ അദ്ദേഹവുമായി മെച്ചപ്പെട്ട ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്‍ എസ് എസിനെ അടുപ്പിക്കാന്‍ രാഹുലിന്റെ ചട്ടകവും കെ സി തന്നെ.

ഒരു കാലത്ത് എകെ ആന്റണി സംസ്ഥാന കോണ്‍ഗ്രസില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ ശേഷിയുള്ള നേതാവായിരുന്നു. നരസിംഹറാവുവിന്റെ കാലത്ത് പെട്ടെന്നൊരു ദിവസം വിമാനത്തില്‍ തിരുവനന്തപുരത്ത് പറന്നിറങ്ങി, കെ കരുണാകരനില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ആന്റണിയെ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസിലെ ഒന്നാം നമ്പര്‍ നേതാവ് അല്ലാതായിരുന്നിട്ട് കൂടി അന്ന് എകെ ആന്റണിക്ക് മുഖ്യമന്ത്രി ആകാനായത് ഹൈക്കമാന്റിന്റെ വിശ്വസ്ഥന്‍ ആയിരുന്നതുകൊണ്ടാണ്. ഒരു കാലത്ത് എഐസിസിയില്‍ ആന്റണിക്ക് ഉണ്ടായിരുന്ന സ്ഥാനത്തിനും അംഗീകാരത്തിനും തുല്യമായ പദവിയിലേക്കാണ് കെസി വേണുഗോപാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാം.

ചുരുക്കത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര വടംവലിയും ചക്കളത്തിപ്പോരും തുടരുന്നപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരുപക്ഷേ ഹൈക്കമാന്റ് കെസിയെ നിശ്ചയിക്കാനുള്ള സാധ്യത അതിവിദൂരമല്ല. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി പദവിയെച്ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി ആയ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഹൈക്കമാന്റ് നിശ്ചയിച്ചതും ഓര്‍ക്കുക. ഭാവിയില്‍ മറ്റൊരു സന്ദിഗ്ധ സാഹചര്യത്തില്‍ പണ്ട് ആന്റണി വന്നതുപോലെ മറ്റൊരു വിമാനം കയറി കെസി മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ കേരളത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല. രമേശിന്റെ കാലമായി കാലം കരുതി വച്ചതുപോലെ. കരുണാകരന്റെ കണ്ണുനീരാണെന്ന് ചിലര്‍. എന്തായാലും ഗ്രൂപ്പ് പോര് കേരളത്തില്‍ ഇനിയും മൂക്കും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം വേണുഗോപാലിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. 30 ലോക്‌സഭാംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതിനാല്‍ എഐസിസി പ്രസിഡന്റ് രാഹുലുമായി അടുത്ത ബന്ധമുണ്ടാക്കാനും. മനഃസാക്ഷി സൂക്ഷിപ്പുകാരനാകാനും സാധിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേണുഗോപാലിനും, കേരളത്തിലെ പരമ്പരാഗത ഗ്രൂപ്പുകള്‍ക്കും നിര്‍ണായകമാണ്. ഹാട്രിക് വിജയം ആലപ്പുഴയില്‍ വേണുഗോപാല്‍ നേടിയാല്‍ പിന്നെ സംഘടനയില്‍ വേണുഗോപാലിനെ തളയ്ക്കുക ഏറെ ബുദ്ധിമുട്ടാകും. സോണിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെട്ടിയിറക്കിയ സുധീരനെ വീഴ്ത്തിയതു പോലെ രാഹുലിന്റെ വിശ്വസ്തനെ ഒതുക്കാന്‍ ഇവിടുത്തെ ഗ്രൂപ്പ് ശക്തികള്‍ക്ക് സാധിക്കുമോയെന്ന് വരും ദിവസങ്ങളിലെ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ തെളിയിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (53 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends