നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം

നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് സര്‍ക്കാരിന്റെ ആദരം. ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഇനി മുതല്‍ 'സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്' എന്ന് അറിയപ്പെടും.
നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി മരിച്ചത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ അംഗീകരിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























