Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഹൃദയമുള്ളവര്‍ വിതുമ്പിപ്പോകും, ആന്‍ലിയ എഴുതിയ കുറിപ്പുകള്‍ പുറത്ത്... സ്‌നേഹത്തിനു പകരം നല്‍കിയത് കൊടുംക്രൂരത

25 JANUARY 2019 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മരിച്ച നിലയില്‍ പെരിയാറില്‍ നിന്നു കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിയായ ആന്‍ലിയയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കിനില്‍ക്കുമ്പോള്‍ ആ പെണ്‍കുട്ടി പോലീസിനു നല്‍കാനെഴുതിയ പരാതി സംഭവത്തിന്റെ ആഴങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു.

നഴ്‌സിങ് ബിരുദധാരിയായ ആന്‍ലിയ വിവാഹം ചെയ്തത് തൃശൂര്‍ സ്വദേശിയായ ജസ്റ്റിനെയാണ്. വിദേശത്ത് സീനിയര്‍ അക്കൗണ്ടന്റിന്റെ ജോലിയാണെന്നു പറഞ്ഞാണ് ജസ്റ്റിന്‍ വിവാഹം നടത്തിയതെന്ന് ആന്‍ലിയയുടെ പിതാവായ ഹൈജിനസ് പറയുന്നു. വിവാഹശേഷമാണു ജോലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കള്ളമാണെന്നു മനസ്സിലായത്. ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നശേഷമുള്ള അനുഭവങ്ങള്‍ അസഹനീയമായിരുന്നു. പക്ഷേ, താന്‍ അനുഭവിക്കുന്ന പീഢനങ്ങള്‍, മാതാപിതാക്കള്‍ക്കു വിഷമമാകുമെന്നു വിചാരിച്ച് ആന്‍ലിയ അവരോടു പറഞ്ഞില്ല. എല്ലാ വേദനകളും അവള്‍ ഡയറിക്കുറിപ്പുകളില്‍ പകര്‍ത്തിവച്ചു. 2018 ഓഗസ്റ്റ് 25ന് തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍വച്ച് ആന്‍ലിയയെ കാണാതായതായി ഭര്‍ത്താവ് ജസ്റ്റിന്‍ പോലീസിനു പരാതി കൊടുത്തു. നാലു ദിവസത്തിനുശേഷം പെരിയാറില്‍ നിന്ന് ആന്‍ലിയയുടെ അഴുകിയ മൃതദേഹമാണു ലഭിക്കുന്നത്. ആന്‍ലിയയെ കാണാതായ ശേഷമാണ് വിദേശത്ത് ജോലിയിലായിരുന്ന ഹൈജിനസ് ദമ്പതികള്‍ നാട്ടിലെത്തുന്നത്.

കേസ് പരമാവധി ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി ആന്‍ലിയയുടെ പിതാവ് ഹൈജിനസ് പറയുന്നു. ജസ്റ്റിനെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് തൃശൂര്‍ സിറ്റി കമ്മിഷണര്‍ക്ക് ഹൈജിനസ് പരാതി നല്‍കി. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് ആ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. തുടര്‍ന്നാണ് കേസ് സജീവമാകുന്നതും െ്രെകംബ്രാഞ്ചിന് വിട്ടതും.

അതിനിടെ ആന്‍ലിയ പോലീസിനെഴുതിയ എഴുതിയ പരാതി കണ്ടുകിട്ടിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആന്‍ലിയ അനുഭവിച്ച പീഢനങ്ങളുടെ വിവരണമാണ് പതിനെട്ട് പേജ് ദൈര്‍ഘ്യമുള്ള ഈ പരാതിയില്‍. ജസ്റ്റിനും കുടുംബവും തന്നോട് ചെയ്തുകൊണ്ടിരുന്ന ക്രൂരതകളാണ് ആന്‍ലിയയുടെ പരാതിയില്‍ വിവരിക്കുന്നത്. തന്നെ ഒരു ഭ്രാന്തിയാക്കി ചിത്രീകരിക്കുകയാണ് ജസ്റ്റിനും കുടുംബവും എന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നു. കുഞ്ഞിനേയും കൊണ്ട് എത്രനാള്‍ ഈ പീഢനം സഹിക്കും എന്ന് അവള്‍ കണ്ണീരോടെ കുറിക്കുന്നു. സൈക്യാട്രിസ്റ്റിനെ കാണിച്ച് ഭ്രാന്തിയായി മുദ്രകുത്തുന്നു. ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ ഡോക്ടറോട് പറഞ്ഞ് എന്നെ മെഡിസിന്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുപോകുന്നു എന്ന പേരിലാണ് എന്നെ നിര്‍ബന്ധിച്ച് ഹോസ്പിറ്റിലില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ ജസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി പ്രതിരോധിക്കാന്‍ ശ്രമിച്ച ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറ്റുകയാണ് ചെയ്തതെന്നും പരാതിയിലുണ്ട്. തനിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജോലി ചെയ്തിരുന്നിടത്തും പഠിച്ചിടത്തും നാട്ടുകാരോടും ചോദിക്കാനും ആന്‍ലിയ കത്തില്‍ പറയുന്നുണ്ട്.

മകളുടെ മരണത്തില്‍ നീതി തേടി ഹൈജിനസ് നടത്തുന്ന പോരാട്ടത്തിനു വീണുകിട്ടിയ ഊര്‍ജ്ജമാണ് ഈ പരാതി.

ഭര്‍ത്താവിന്റെ വീട്ടിലെ പീഢനം സഹിക്കവയ്യാതായപ്പോഴാണ് ആന്‍ലിയ കൊച്ചിയിലേക്ക് തിരിച്ചു വരുന്നത്. അവിടെ വച്ചാണ് പൊലീസിന് നല്‍കാന്‍ എല്ലാക്കാര്യവും വിവരിച്ച് അവള്‍ പരാതി എഴുതുന്നത്. പക്ഷേ, അത് പൊലീസിനെ ഏല്പിക്കാന്‍ ആന്‍ലിയയ്ക്ക് കഴിഞ്ഞില്ല. ആന്‍ലിയ പരാതി എഴുതിയെന്നു മനസിലാക്കിയ ഭര്‍ത്താവ് ജസ്റ്റിന്‍ അതു പോലീസിനു നല്‍കുന്നതില്‍ നിന്നും തന്ത്രപൂര്‍വം അവളെ പിന്തിരിപ്പിച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം, മര്‍ദ്ദിക്കില്ല, വീട്ടില്‍ ബുദ്ധിമുട്ടിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയ ജസ്റ്റിന്‍ ആന്‍ലിയയെ കബളിപ്പിക്കുകയായിരുന്നു എന്ന് പിതാവ് ഹൈജിനസ് പറയുന്നു.

ജസ്റ്റിന്റെയും വീട്ടുകാരുടെയും ഉപദ്രവം കൂടാതെ തനിക്ക് ജീവിക്കണമെന്നാണ് പരാതിയില്‍ ആന്‍ലിയ കേണപേക്ഷിക്കുന്നത്. തനിക്ക് ജസ്റ്റിന്റെ കൂടെ പേടിയില്ലാതെ ജീവിക്കണം. എന്റെ കുഞ്ഞിന് ഒരു അപ്പന്‍ വേണം, എനിക്ക് എന്റെ ഭര്‍ത്താവ് വേണം. എനിക്ക് വേറെ ആരുമില്ല. എന്റെ വീട്ടുകാരും ഇവിടെ ഇല്ല. എന്റെ അപേക്ഷ ദയാപൂര്‍വം സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്നു പറഞ്ഞാണ് ആന്‍ലിയയുടെ പരാതി അവസാനിക്കുന്നത്. അതു പക്ഷേ, പോലീസിനു നല്‍കാന്‍ കഴിയാതെ പോയത് ആ പെണ്‍കുട്ടിയുടെ ദുരന്തത്തിലേക്ക് വഴി വെച്ചത്.

ആന്‍ലിയയുടെ ദുരൂഹമരണത്തിലെ സമസ്യകള്‍ തേടിയുള്ള പോലീസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഇടപെടലിനുശേഷം ദ്രുതഗതിയാണെന്ന് ഹൈജിനസ് പറയുന്നു. വരുംനാളുകളില്‍ വസ്തുതകളിലേക്കു വില്‍ചൂണ്ടുന്ന കൂടതല്‍ തെളിവുകള്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (53 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends