സാമൂഹികനീതി വകുപ്പും വനിത ശിശുക്ഷേമ വകുപ്പും പരിഷ്‌കരിക്കുന്നതോടെ സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ യോഗ്യത ഇനിമുതല്‍ പ്ലസ് ടു

സാമൂഹികനീതി വകുപ്പും (എസ്.ജെ.ഡി) അതില്‍നിന്ന് വിഭജിച്ച വനിത ശിശുക്ഷേമ വകുപ്പും (ഡബ്ല്യു.സി.ഡി) പരിഷ്‌കരിക്കുന്നതോടെ സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ യോഗ്യത ഇനിമുതല്‍ പ്ലസ് ടു ആകും. കൂടാതെ ശിശുവികസന പദ്ധതി ഓഫിസറായ സി.ഡി.പി.ഒക്ക് ബ്ലോക്ക് വിമന്‍ ഡെവലപ്മന്റെ് ഓഫിസര്‍ എന്ന അധിക ചുമതലയും സംയോജിത ശിശുവികസന പദ്ധതി ഓഫിസറായ െഎ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്ക് പഞ്ചായത്ത് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസറുടെ ചുമതലയും ഉണ്ടാകും. കേന്ദ്ര സംസ്ഥാന പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ടായിരിക്കും അധിക ചുമതലകള്‍ തീരുമാനിക്കുക. ഐ.സി.ഡി.എസ് പ്രോജക്ട് കേന്ദ്ര പദ്ധതിക്ക് കീഴില്‍ വരുന്നതാണ്.
കേന്ദ്ര പദ്ധതി നിര്‍വഹണത്തില്‍ സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്ന തലത്തിലും സംസ്ഥാന പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്ക് വിമന്‍ ഡെവലപ്മന്റെ് ഓഫിസര്‍, പഞ്ചായത്ത് വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസര്‍ എന്ന ചുമതലയിലായിരിക്കും നിര്‍വഹണ ഉദ്യോഗസ്ഥരായി ഇവര്‍ പ്രവര്‍ത്തിക്കുക. ജീവനക്കാരുടെ പുനഃക്രമീകരണവും പുനഃസംഘടനയും കൊണ്ടുവരാനും തീരുമാനമായി. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകളിലാണ്.
എല്ലാ തസ്തികകളിലെയും പ്രമോഷന്‍ യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും. ആയ, വാച്ച്മാന്‍ (2), ഫീമെയില്‍ അറ്റന്റര്‍ എന്നിവര്‍ക്കും മെയില്‍ അറ്റന്റര്‍, വാച്ച്മാന്‍ എന്നിവര്‍ക്കും യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തില്‍ സാമൂഹികനീതി വകുപ്പില്‍ ജില്ല സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍വരെ ആകാനുള്ള അവസരവും പുതിയ പരിഷ്‌കരണ നിര്‍ദേശത്തിലുണ്ട്. കൂടാതെ ജില്ല സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ക്കും ജില്ല പ്രോഗ്രാം ഓഫിസര്‍ക്കും (ഗ്രേഡ് 1) ഡയറക്ടര്‍വരെ ആകാനും സാധിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പില്‍ ജില്ല വനിത ശിശു ഓഫിസര്‍ക്ക് യോഗ്യതയുടെയും വകുപ്പുതല പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ആകാം. സി.ഡി.പി.ഒ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്ക് ജില്ല വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസര്‍ ആയും എല്‍.ഡി ക്ലാര്‍ക്ക്, യു.ഡി ക്ലാര്‍ക്ക് എന്നിവര്‍ക്ക് ഓഫിസ് മാനേജര്‍, ജില്ല വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസര്‍ എന്നീ തസ്തികകളിലേക്കും എത്താനാകും. കെയര്‍ ടേക്കര്‍/ മാട്രണ്‍ ഗ്രേഡ് (1) എന്നിവര്‍ക്കും മാനേജര്‍, ജില്ല വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഓഫിസര്‍ എന്നീ തസ്തികകളിലേക്ക് ഉയരാനുള്ള അവസരം ലഭിക്കും.
https://www.facebook.com/Malayalivartha
























