അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രിയനന്ദന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
അദേഹത്തിന്റെ തലയില്‍ മര്‍ദിച്ചു ചാണകവെള്ളം ഒഴിക്കുകയായിരുന്നു. അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധവുമില്ലെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























