തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി കഷ്ടിച്ച് ഒഴിവായി

പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടി സാധ്യത, തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ അവസാനനിമിഷം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ 3.30-നായിരുന്നു സംഭവം.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ വിമാനം ലാന്‍ഡിങ്ങിനായി ശ്രമിക്കവെ, ദുബായിലേയ്ക്കുള്ള ഫ്‌ളൈ ദുബായ് വിമാനം ടാക്‌സി വേയില്‍ നിന്ന് റണ്‍വേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശം ശ്രദ്ധിക്കാതെ റണ്‍വേയിലേയ്ക്കു പ്രവേശിച്ച എയര്‍ അറേബ്യ പൈലറ്റിനോട് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുപോകാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് അപകടം ഒഴിവായത്.
https://www.facebook.com/Malayalivartha
























