അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ െൈഹക്കോടതി തള്ളി

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി ബിലാല്‍ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി റിയാസ് ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ കെമസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായിരുന്നു അഭിമന്യു. കോളെജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കുന്നതിലുണ്ടായ എസ്എഫ്‌ഐ ക്യംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ത്തിലേക്ക് നയിക്കുകയും ഇതിനിടയില്‍ അഭിമന്യുവിന് കുത്തേല്‍ക്കുകയുമായിരുന്നു
https://www.facebook.com/Malayalivartha
























