പൊലീസ് നീക്കത്തെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ ലൈവിട്ടു; പൊലീസ് പിടിച്ച് അകത്തിട്ടു

പൊലീസ് നീക്കം ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.
നിലമ്പൂര്‍, കരുളായി പള്ളിപ്പടിയില്‍ മുന്‍പു നടന്ന അടിപിടിക്കേസിനെ കുറിച്ചന്വേഷിക്കാനാണ് എസ്‌ഐയും സംഘവും എത്തിയത്.
റോഡരികില്‍ ജീപ്പ് നിര്‍ത്തി അവര്‍ വാഹനങ്ങള്‍ പരിശോധിച്ചു തുടങ്ങി.
ഈ സമയം സമീപത്തെ കെട്ടിടത്തില്‍ നിന്നകൊണ്ട് ഫായിസ് (27) പൊലീസ് നടപടി ചിത്രീകരിച്ച് ഫെയ്‌സ് ബുക്കില്‍ ലൈവിട്ടു.
തിരക്കേറിയ റോഡില്‍ പൊലീസ് വാഹന പരിശോധനയുണ്ടെന്നും അതുവഴി സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
പൊലീസിനെതിരെ അസഭ്യ കമന്റുകള്‍ വന്നുതുടങ്ങി.
തുടര്‍ന്നാണ് പൊലീസ് ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെതിരെ കേസെടുത്തത്. അഡീഷനല്‍ എസ്‌ഐ ജോര്‍ജ് ചെറിയാന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു.
https://www.facebook.com/Malayalivartha
























