കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് തോറ്റ് തൊപ്പിയിട്ട പി.ബി അംഗം എം.എ ബേബിയെ സി.പി.എം വീണ്ടും കെട്ടിയിറക്കുന്നു... അദ്ദേഹത്തെ എവിടെയെങ്കിലും മത്സരിപ്പിച്ച് വിജയിപ്പിക്കണമെന്നത് പാട്ടിയുടെ ലക്ഷ്യമാണ്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് തോറ്റ് തൊപ്പിയിട്ട പി.ബി അംഗം എം.എ ബേബിയെ സി.പി.എം വീണ്ടും കെട്ടിയിറക്കുന്നു. അദ്ദേഹത്തെ എവിടെയെങ്കിലും മത്സരിപ്പിച്ച് വിജയിപ്പിക്കണമെന്നത് പാട്ടിയുടെ ലക്ഷ്യമാണ്. കാരണം പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ ശബ്ദമായി ഏതെങ്കിലും പി.ബി അംഗം വേണം. കേരളത്തില്‍ നിന്ന് നാല് പി.ബി അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എസ്.ആര്‍.പി, എം.എ ബേബി. ഇതില്‍ ബേബി ഒഴികെയുള്ള ആര്‍ക്കും മത്സരിക്കാനാവില്ല. അതിനാല്‍ അദ്ദേഹത്തെ വിജയസാധ്യതയുള്ള ഏതെങ്കിലും സീറ്റില്‍ മത്സരിപ്പിച്ചേക്കും.
ആലപ്പുഴയിലും എറണാകുളത്തും ബേബിക്ക് നിലവില്‍ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം അടുത്ത പിബി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ തവണ കൊല്ലത്ത് മത്സരിച്ച് തോറ്റ ബേബിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പാര്‍ട്ടി ക്ഷണിക്കുകയായിരുന്നു. ബേബി ആലപ്പുഴ ജില്ലാ സെക്രട്ടറിയായി കുറേക്കാലം പ്രവര്‍ത്തിച്ചതാണ്. അന്നു മുതല്‍ മണ്ഡലവുമായി നല്ല ബന്ധമാണ്. എന്നാല്‍ കെ.സി വേണുഗോപാലിനെ ആലപ്പുഴയില്‍ പരാജയപ്പെടുത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ലത്തീന്‍- ഈഴവ വോട്ടുകളാണ് ആലപ്പുഴയിലെ വിജയനം നിര്‍ണയിക്കുന്നത്.
എറണാകുളത്ത് കെ.വി തോമസിനെ പരാജയപ്പെടുത്താന്‍ പ്രയാസമാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തനായ കെ.വി തോമസിനെ തറ പറ്റിക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ബേബിക്ക് എറണാകും പാര്‍ലമെന്റിലേക്കുള്ള വഴിയാകും. അവിടെയും ലത്തീന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. അതും ബേബിക്ക് അനുകൂലമാണ്. വി.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായി ശ്രദ്ധേയനായ ബേബിയെ കണ്ണൂര്‍ ലോബി അടുത്ത തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തി. പകരം പാര്‍ലമെന്റ്് സീറ്റ് നല്‍കി. അങ്ങനെ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനോട് തോറ്റു. അത് സി.പി.എമ്മിനും ബേബിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. കാരണം സി.പി.എമ്മിന്റെ വോട്ട് കൊണ്ട് വിജയിച്ച് പാര്‍ലമെന്റിലെത്തിയ പ്രേമചന്ദ്രന്‍ പെട്ടെന്ന് മറുകണ്ടം ചാടി വിജയിച്ചു.
അത് കൊണ്ട് ബേബിയുടെ തട്ടകമായിട്ടും ഇത്തവണ ബേബിക്ക് കൊല്ലം നല്‍കില്ല. കാരണം പ്രേമചന്ദ്രന്‍ അത്രയ്ക്ക് ശക്തനായി മാറിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ യു.പി.എയുടെ കരുത്തനായ എം.പിയായി മാറിയ പ്രേമചന്ദ്രന്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ച് തന്റെ വിജയത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടറിയും മുന്‍ രാജ്യസഭാ എം.പിയുമായ ബാലഗോപാലിനെ ആയിരിക്കും സ്ഥാനാര്‍ത്ഥിയാക്കുക. പത്തനാപുരത്തുകാരനായ ബാലഗോപാലിന് താഴേത്തട്ടില്‍ ജനങ്ങളുമായി അടുത്തബന്ധമാണുള്ളത്.
https://www.facebook.com/Malayalivartha






















