Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം അന്വേഷണം ക്രൈംബ്രാഞ്ചിന്...

25 JANUARY 2019 02:43 PM IST
മലയാളി വാര്‍ത്ത

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് തീപിടുത്തം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തിയ കേസ് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി. ജി. പി ഉത്തരവിട്ടത്. തിരുവനന്തപുരം ജവഹര്‍ നഗര്‍ യൂണിറ്റിലെ െ്രെകം ബ്രാഞ്ച് ഡി.വൈ.എസ്.പി സുഗതനാണ് അന്വേഷണ ചുമതല. നേരത്തെ കഴക്കൂട്ടം പൊലീസിന്റെ അന്വേഷണത്തില്‍ ഫാക്ടറിയില്‍ തീയിട്ടതുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ ജീവനക്കാരായ പെരുങ്ങുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ വിമല്‍ എം.നായര്‍ (21), കഴക്കൂട്ടം കാര്യവട്ടം സരസ്വതി ഭവനില്‍ ബിനു (36) എന്നിവരെ അറസ്റ്റ് ചെയ്യ്തിരുന്നു. കഴിഞ്ഞ ആഴ്ച ഇവര്‍ രണ്ട് പേരും ജാമ്യത്തിലിറങ്ങി.
കേസന്വേഷണം അവസാനിച്ച് അടുത്ത മാസം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേയാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഫാക്ടറിയിലെ സി സി ടി വി ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തത്. തീ പടര്‍ന്ന് കയറിയ ബില്‍ഡിങ്ങിനകത്ത് ഇവര്‍ കയറി പോയതൊഴിച്ചാല്‍ തീ കത്തിച്ചതിന്റെ യാതൊരു വിധ തെളിവുകളും പൊലീസിന് ലഭിച്ചില്ലന്ന ബന്ധുക്കളുടെ ആരോപണവും ഉയര്‍ന്നിരുന്നു. പിടിയിലായ പ്രതികളില്‍ ഒരാള്‍ ബുദ്ധി വൈകല്യമുള്ള വ്യക്തിയും മറ്റൊരാള്‍ 21 വയസ്സുകാരനുമായിരുന്നു. വിമല്‍ ഒരു വര്‍ഷമായി ഫാക്ടറിയിലെ സ്‌റ്റോറിലാണ് ജോലി. ബിനു കമ്പനിയില്‍ ജോലിക്കെത്തിയിട്ട് ആറ് മാസം മാത്രമെ ആയിട്ടുള്ളൂ. പ്രതികളെ പൊലീസ് പിടികൂടി കഴക്കൂട്ടം സ്‌റ്റേഷനിലെത്തിച്ച സമയം മുതല്‍ മാതാപിതാക്കളും ബന്ധുക്കളും ഇവര്‍ നിരപരാധികളാണെന്ന് നിരന്തരം പറഞ്ഞിരുന്നു.

പോലീസിന്റെ രഹസ്യാനോഷണ വിഭാഗവും അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഡി.ജി.പി ക്കും മറ്റും പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ചിന് കൈമാറിയത്.
2018 ഒക്‌റ്റോബര്‍ 31 ന് വൈകിട്ട് 6 മണിയോടെയാണ് ഫാമിലി പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീ പടര്‍ന്നത്. പതിനഞ്ച് മണിക്കൂര്‍ കത്തി ജ്വാലിച്ച തീയില്‍ 40 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (11 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (21 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends