ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം തന്നെ കുരുക്കിലാക്കി, ജലീലിന്റെ രേഖമൂലമുള്ള മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം തന്നെ കുരുക്കിലാക്കി. ജലീലിന്റെ രേഖമൂലമുള്ള മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ സഭാ സമ്മേളനത്തിനിടെ കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ കെ.മുരളീധരന്‍ എം.എല്‍.എ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ജലീല്‍ ചട്ടംലംഘിച്ചല്ല ബന്ധുവിനെ നിയമിച്ചതെന്നാണ്. എന്നാല്‍ താന്‍ ചട്ടംലംഘിച്ചാണ് ബന്ധുവിനെ നിയമിച്ചതെന്ന് ജലീല്‍ ഇന്ന് ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ രേഖാമൂലം മറുപടി നല്‍കി. തുടര്‍ന്നാണ് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
മന്ത്രി കെ ടി ജലീല്‍ കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം സി.പി.എം നേതാവയ കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകനെ മാസം ഒന്നരലക്ഷം രൂപയ്ക്ക് ഇന്‍ഫര്‍മേഷന്‍ കേരളയില്‍ നിയമിച്ചെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആരോപിച്ചതിന്റെ അടുത്ത ദിവസമാണ് ജലീലിന്റെ ബന്ധുനിയമന വിവാദം വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ ബന്ധുമായ കെ ടി അദീബിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. സംസ്ഥാനന്യൂനപക്ഷ വികസന, ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ജലീലിന്റെ ബന്ധുവായ അദീബിനെ നിയമിച്ചിരുന്നു. സംഭവം വിവാദമായതോടെ അദീബ് രാജിവെച്ച് പോവുകയായിരുന്നു.
ലീഗ് എം.എല്‍.എയായ പാറയ്ക്കല്‍ അബ്ദുള്ള ഇത് സംബന്ധിച്ച് നല്‍കിയ ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കിലാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്ഥികയിലെ നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ വേണമെന്നും തന്റെ ബന്ധുവിന്റെ നിയമനത്തില്‍ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. അഭിമുഖത്തിന് അദീബ് പങ്കെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമല്ലെന്നും കൂടുതല്‍ യോഗ്യതകള്‍ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചത് മന്ത്രിസഭായോഗ തീരുമാനപ്രകാരമാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായ കെ.ടി അദീബിനെ ചട്ടങ്ങള്‍ മറികടന്നാണ് കെ.ടി ജലീല്‍ ന്യൂനപക്ഷവികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്. എണ്‍പതിനായിരം രൂപയ്ക്കായിരുന്നു നിയമനം. സ്വകാര്യസ്ഥാപനത്തിലുള്ള ജീവനക്കാരനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ കഴിയില്ല എന്നാണ് നിയമം. സംഭവം വിവാദമാകാതിരിക്കാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ക്ക് ജലീല്‍ മറ്റൊരു ജോലിയും നല്‍കിയിരുന്നു. മുസ്്‌ലിം സംഘടനകളെ സര്‍്ക്കാരുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് കെ.ടി ജലീല്‍. അതിനാലാണ് തങ്ങളുടെ മുന്‍നേതാവായ ജലീലിനെ ലീഗ് വേട്ടയാടുന്നത്. അതിനാല്‍ എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകുന്നത്.
https://www.facebook.com/Malayalivartha






















