Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

അഞ്ചുവർഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവർക്ക് കത്തയച്ചു സുഖിപ്പിക്കുകയാണ്; എം.ബി.രാജേഷ് എം.പി.

25 JANUARY 2019 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കത്തയച്ച്‌ സുഖിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ് എം.പി. രാജ്യത്ത് ആകമാനം പത്ത് കോടി വീടുകളിലാണ് മോദി എഴുത്തയക്കുന്നത്, ഇതിന്റെ ഭാഗമായി തന്റെ മണ്ഡലത്തില്‍ മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എണ്‍പത് കത്തുകള്‍ ലോറിയിലാക്കി കൊണ്ട് വന്നുവെന്നും അത് പോസ്‌റ്റോഫീസിലെ കമ്ബ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തി എന്നും എം.ബി.രാജേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;


കുത്തും കത്തും
----------------
അഞ്ചുവർഷം ജനങ്ങളെ കുത്തിനോവിച്ച മോദി തെരഞ്ഞെടുപ്പടുത്തതോടെ അവർക്ക് കത്തയച്ചു സുഖിപ്പിക്കുകയാണ്. പെട്രോൾ-ഡീസൽ-പാചകവാതക വിലകളെല്ലാം അടിക്കടി കൂട്ടി ദിനംപ്രതിയെന്നോണമായിരുന്നു ജനങ്ങളെ ഇതുവരെ കുത്തിക്കൊണ്ടിരുന്നത്. നോട്ടു റദ്ദാക്കലും ജി.എസ്.ടിയും പോലുള്ള മെഗാകുത്തുകൾ വേറെ. തെരഞ്ഞെടുപ്പായപ്പോൾ കുത്തിന് അവധി നൽകാനാണ് ആലോചന. ഇനി കത്തിന്റെ കാലം.
ഇന്ത്യയിലാകെ 10 കോടി ഗൃഹനാഥൻമാർക്കാണ് സർക്കാർ ചെലവില് മോദിയുടെ വർണ്ണചിത്രം പതിച്ച വില കൂടിയ കവറിൽ കത്തയക്കുന്നത്. പാലക്കാട് മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എൺപത് കത്തയച്ചു. സ്പീഡ് പോസ്റ്റിലാണ് അയക്കുന്നത്. കത്തൊന്നിന് 41 രൂപ. ആകെ 410 കോടി തപാൽ ചിലവ്. അച്ചടിച്ചെലവ് 2.50*10 കോടി=25 കോടി. ലോറികളിൽ പാലക്കാടെത്തിച്ചാണ് അയക്കുന്നത്. മേൽനോട്ടം ബി.ജെ.പി. ജില്ലാ ഓഫീസിൽ നിന്നും. ലോറിവാടകയും കവറിന്റെ വിലയുമെല്ലാം വേറെ വരും. എല്ലാം പൊതു പണം.(പ്രളയകാലത്ത് കേരളത്തിന് അനവുദിച്ച അരിയുടെയും മണ്ണെണ്ണയുടെയും കാശ് വെള്ളമിറങ്ങുന്നതിന് മുമ്പ് തന്നെ ചോദിച്ചവരാണ് ഇത് ചെയ്യുന്നത്) പോസ്‌റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തിൽ വരെ മാറ്റങ്ങൾ വരുത്തി. ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തി. ലക്ഷക്കണക്കിന് കത്തുകൾ വ്ന്നു കുമിഞ്ഞു കൂടിയതോടെ തപാൽ സംവിധാനം ആകെ അവതാളത്തിലായി. മിക്ക കത്തിലും മേൽവിലാസം കൃത്യമല്ലാത്തതിനാൽ ആളെത്തേടി വലഞ്ഞു. പഴയ ഒരു സിനിമയിൽ KALA എന്ന പേര് കാള എന്ന് വായിച്ച് വലഞ്ഞ പോലെ. ബി.ജെ.പി.യും മോദിയുമൊക്കെയാവുമ്പോൾ അവർക്ക് വേണ്ടപ്പെട്ടവരായ കാളക്കും പശുവിനുമൊക്കെ കത്തയച്ചുകൂടെന്നില്ലല്ലോ.

എന്തിനാണ് കത്തെന്നല്ലേ? ആയുഷ്മാൻ ഭാരത്-പി.എം.ജെ.എ.വൈ എന്നീ യോജനകളുടെ പേരിലും ചെലവിലുമാണ് തന്റെ സർക്കാരിന്റെ അവകാശവാദങ്ങൾ നിരത്തിക്കൊണ്ടുള്ള കത്ത്. എന്താണ് ആയുഷ്മാൻ ഭാരതിന്റെ സ്ഥിതി? ഒരു ഭാഗം രാജ്യത്താകെ 1.5 ലക്ഷം ഹെൽത്ത് & വെൽനെസ് സെന്ററുകൾ സ്ഥാപിക്കലാണ്. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ പേരൊന്ന് പരിഷ്‌ക്കരിച്ചതാണ്, മറ്റൊന്നുമല്ല. ഒരു സെന്ററിന് ബജറ്റിൽ വകയിരുത്തിയ തുക വെറും 80,000 രൂപ മാത്രം! രണ്ടാം ഭാഗം പി.എം.ജെ.എ.വൈ. ഒരു കുടുംബത്തിലെ ഒരംഗത്തിന് പരമാവധി ഒരു ലക്ഷം,അഞ്ചംഗ കുടുംബത്തിനാകെ പരമാവധി 5 ലക്ഷം രൂപ ചികിത്സാ ഇൻഷ്വറൻസ് എന്നാണ് അവകാശവാദം. 2018-19 ലെ ബജറ്റിൽ ഇതിനനുവദിച്ച തുക 2500 കോടി മാത്രം. അതായത് 10 കോടി കുടുംബം 50 കോടി ആളുകൾ എന്നു പറയുമ്പോൾ ആളൊന്നിന് 40 രൂപ മാത്രം! ഇനി സംസ്ഥാന സർക്കാരുകളുടെ 40% വിഹിതം കൂടി കൂട്ടിയാലും ആളൊന്നിന് 67 രൂപ മാത്രം! ഇനി നീതി ആയോഗ് പറയുന്ന പ്രകാരം പതിനായിരം കോടി കൊടുത്താൽ പോലും ആളൊന്നിന് 200 രൂപ മാത്രം. ഒറ്റത്തവണ ആശുപത്രിയിൽ പോകാൻ തികയില്ല ഇത് എന്ന് പ്രത്യേകം പറയണോ? 2018-19 ൽ കൊട്ടിഘോഷിച്ച ഈ പദ്ധതിക്ക് നീക്കിവച്ച 2000 കോടിയിൽ നിന്ന് 435 കോടി ചെലവഴിക്കുന്നത് കത്തയക്കാനും. എങ്ങിനെയുണ്ടെന്റെ ബുദ്ധി എന്ന് മോദി. 'ബേഠി ബചാവോ ബേഠി പഠാവോ' പദ്ധതിയുടെ പകുതി തുകയും പരസ്യത്തിനു ചെലവഴിച്ചുവെന്ന് പാർലമെന്റിൽ സർക്കാർ തന്നെ സമ്മതിച്ചതാണല്ലോ. പെൺകുഞ്ഞിനെ രക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കിയ ജില്ലകളിൽ 53 ഇടത്ത് പെൺകുട്ടികളുടെ അനുപാതം കുറയുകയാണ് ചെയ്തതെന്നും സർക്കാരിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് മോദി യോജനകളുടെ കഥ. മോദിക്ക് പ്രധാനം ജനങ്ങളുടെ ക്ഷേമമൊന്നുമല്ല. പ്രചാരണം മാത്രമാണ്. കാര്യമൊന്നും നടന്നില്ലെങ്കിലും എന്തോ മഹാകാര്യം നടന്നെന്ന പ്രതീതിയുണ്ടാക്കിയാൽ മാത്രം മതി. 'നിങ്ങളില്ലാതെ എന്താഘോഷം' എന്നു ചോദിക്കുന്ന പോലെ മോദി ചോദിക്കുന്നു. ''പരസ്യമല്ലാതെ എന്ത് ഭരണം?'അഞ്ചു കൊല്ലം കുത്തു സഹിച്ച ജനം മോദിയുടെ ഇപ്പോഴത്തെ കത്ത് ചവറ്റു കൊട്ടയിലിടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (18 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

Malayali Vartha Recommends