കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് റദ്ദാക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍മാരാകാന്‍ അവസരം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവിംഗ് ലൈസെന്‍സ് റദ്ദാക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍മാരാകാന്‍ അവസരം. വാഹന അപകടങ്ങളുണ്ടാക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസെന്‍സ് മോട്ടോര്‍ വാഹന നിയമപ്രകാരം ആറുമാസം ഗതാഗതവകുപ്പ് റദ്ദാക്കാറുണ്ട്. ഇക്കാലയളവില്‍ ഡ്രൈവര്‍മാര്‍ക്ക് ജോലിക്കു പോകാന്‍ സാധിക്കില്ല. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് കണ്ടക്ടര്‍ ലൈസെന്‍സ് ഉള്ള ഡ്രൈവര്‍മാര്‍ക്ക് ഇക്കാലയളവില്‍ കണ്ടക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് കെ.എസ്.ആര്‍.ടി.സി.എ.ഡി ടോമിന്‍ ജെ.തച്ചങ്കരി ഉത്തരവിട്ടത്. കണ്ടക്ടര്‍ ക്ഷാമമുള്ള യൂണിറ്റുകളിലാകും ഇവരെ നിയമിക്കുക. കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക കണ്ടക്ടര്‍ക്ഷാമം പരിഹിരിക്കുന്നതിനു കൂടിയാണ് എം.ഡിയുടെ ഈ നീക്കം.
https://www.facebook.com/Malayalivartha






















