മലയാളി നാവികൻ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം

പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും മലയാളി നാവികനുമായ അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം. കൃത്യനിര്‍വഹണത്തിലെ അര്‍പ്പണ മനോഭാവത്തിനാണ് ബഹുമതി. നാവികസേന ഉദ്യോഗസ്ഥരായ അജിത് കുമാറിനും പി അനൂപ് കുമാറിനും ധീരതയ്ക്കുള്ള പുരസ്കാരം.
മലയാളിയായ അഭിലാഷ് ടോമി നാവികസേനയില്‍ ലഫ്റ്റനന്‍റ് കമാന്‍ഡറാണ്. കഴിഞ്ഞ വര്‍ഷം ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് തുരീയ എന്നു പേരിട്ട പായ് വഞ്ചിയിലുള്ള സാഹസിക പ്രയാണത്തില്‍ നിന്ന് അഭിലാഷ് പിന്‍വാങ്ങിയിരുന്നു.
കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ് ടോമി. 2013ല്‍ ആണ് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് യാത്ര ആരംഭിച്ച് ആദ്യമായി പായ് വഞ്ചിയില്‍ ലോകം ചുറ്റി വന്നത്
https://www.facebook.com/Malayalivartha






















