ആന്‍ലിയയുടെ ദുരൂഹ മരണം വിവാദമായിരിക്കെ ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ആന്‍ലിയയുടെ ദുരൂഹ മരണം വിവാദമായിരിക്കെ ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ സോഷ്യല്‍ മീഡിയയില്‍. ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് ആന്‍ലിയ വിവാഹദിനത്തില്‍ ഒരുങ്ങിയിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാലാണ് വിശദീകരണവുമായി എത്തിയതെന്നാണ് ജസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നു.
തൃശൂര്‍ അന്നകര സ്വദേശിയായ ജസ്റ്റിന്‍ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്, മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ്. തനിക്കും കുടുംബത്തിനുമെതിരേ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും ജസ്റ്റിന്‍ പറഞ്ഞിരുന്നു.
2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.
മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായതെന്നും ജസ്റ്റിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















