Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്.... ബാങ്ക് ആക്രമണ കേസ്, ട്രാഫിക് പോലീസുകാരനെ എസ്.എഫ്.ഐ.ക്കാര്‍ ആക്രമിച്ച കേസ്, അവസാനം തലസ്ഥാനത്തെ ചെങ്കോട്ടയായ സിപിഎം ഓഫീസില്‍ കയറി റെയ്ഡ് നടത്തി; കോഴിക്കോടിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ചൈത്ര ചങ്കുറപ്പിന്റെ പ്രതീകം

26 JANUARY 2019 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സിപിഎമ്മിന് തലവേദനയായിരിക്കുകയാണ് യുവ ഐപിഎസ് ഓഫീസര്‍ ഡിസിപി ചൈത്ര തെരേസ ജോണ്‍. കോഴിക്കോടുകാരിയായ ഈ ഓഫീസറെ തലസ്ഥാനത്തെ സിപിഎമ്മുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിക്കുകയാണ്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്യുക, ആ പാര്‍ട്ടി ഓഫീസില്‍ കയറി റെയ്ഡ് നടത്തുക എന്നിവ കേരളത്തില്‍ കേട്ടുകേള്‍വിയില്ല. അതും സിപിഎമ്മിന്റെ ഓഫീസില്‍ സിപിഎം ഭരിക്കുമ്പോള്‍.

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യൂണിയന്‍ നേതാക്കള്‍ ബാങ്ക് ആക്രമിച്ചതോടെയാണ് ഡിസിപി ചൈത്ര വാര്‍ത്തകളില്‍ നിറയുന്നത്. ഭരണകക്ഷി ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാക്കളെ പൊക്കി അകത്താക്കിയത് ചൈത്രയാണ്. കടുത്ത വകുപ്പ് ചുമത്തിയതോടെ രണ്ടാഴ്ചയായിട്ടും അവര്‍ക്ക് ജാമ്യം കിട്ടിയിട്ടില്ല.

അതിന് തൊട്ട് മുമ്പ് യൂണിവേഴ്‌സിറ്റി കോളേജിന് മുമ്പില്‍ ട്രാഫിക്ക് പോലീസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐ കാരേയും ചൈത്ര വിരട്ടിയിരുന്നു. ഈ സംഭവങ്ങള്‍ സിപിഎമ്മിനെ വല്ലാതെ ചൊടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരിക്കലും പോലീസ് കയറാന്‍ മടിച്ച സിപിഎം കമ്മിറ്റി ഓഫീസില്‍ രായ്ക്ക് രാമാനം റെയ്ഡ് നടത്തിയത്. ഇതോടെയാണ് കളി മാറിയതും ചൈത്രയെ പുറത്താക്കിയതും.

അങ്ങനെ മലയാളികളുടെ മനസിലെ മറ്റൊരു യുവ ഐപിഎസ് ഓഫീസറായി ചൈത്രയും മാറുകയാണ്. ആരാണ് ചൈത്രയെന്ന് അന്വേഷിക്കുകയാണ്. ഹൈദരാബാദിലെ നാഷനല്‍ പൊലീസ് അക്കാദമിയില്‍ നിന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഐ.പി.എസ് ബാച്ചില്‍ ഒരു കോഴിക്കോട്ടുകാരി. ഐ.പി.എസ് പരീക്ഷയില്‍ 111ാം റാങ്ക് നേടി നാടിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ചൈത്ര തെരേസ ജോണ്‍. പരിശീലനത്തിനിടയില്‍ മികച്ച വനിത ഓള്‍റൗണ്ട് പ്രബേഷനര്‍, മികച്ച വനിത ഔട്ട്‌ഡോര്‍ പ്രബേഷനര്‍ എന്നീ അംഗീകാരങ്ങളും കൈപ്പിടിയിലാക്കിയാണ് ഐ.പി.എസിലെ പുതിയ കോഴിക്കോടന്‍ നക്ഷത്രം അക്കാദമിയുടെ പടിയിറങ്ങിയത്.

2012ല്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസില്‍ പ്രവേശം നേടിയ ഈ മിടുക്കി 2015 വര്‍ഷത്തെ സിവില്‍ സര്‍വിസ് പരീക്ഷയിലാണ് ദേശീയതലത്തില്‍ 111ാമതെത്തിയത്. അഞ്ചാം തവണയാണ് പരീക്ഷയെഴുതുന്നത്, മൂന്നുതവണ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ഈസ്റ്റ്ഹില്ലിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിരുദവും, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ഉയര്‍ന്ന മാര്‍ക്കോടെ നേടി.

മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടില്‍ ചീഫ് കമീഷണറായ പിതാവ് ഡോ. ജോണ്‍ ജോസഫിനും കോഴിക്കോട് മൃഗസംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ അമ്മ ഡോ. മേരിക്കും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോപീഡിക്‌സില്‍ എം.ഡി ചെയ്യുന്ന സഹോദരന്‍ ജോര്‍ജ് അലന്‍ ജോണിനുമാണ് ചൈത്ര തന്റെ വിജയം സമര്‍പ്പിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയാണ് കേരള കേഡറില്‍ എത്തി.


ബുധനാഴ്ച രാത്രി മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷന് നേരെ അമ്പതോളം ഡിവൈഎഫ്‌ഐ സംഘം കല്ലെറിയല്‍ സംഭവമാണ് ചൈത്രയെ തെറിപ്പിച്ചത്. തുടര്‍ന്ന് അക്രമി സംഘത്തിലെ പ്രധാന പ്രതികള്‍ മേട്ടുക്കടവിലെ സിപിഎം ജില്ല കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച രാത്രി പാര്‍ട്ടി ഓഫീസ് പോലീസ് സംഘം റെയ്ഡ് ചെയ്തത്.

പോലീസ് എത്തിയപ്പോള്‍ ആദ്യം നേതാക്കളും അണികളും ചേര്‍ന്ന് തടഞ്ഞു. പരിശോധിക്കാതെ മടങ്ങില്ലെന്ന് ഡിസിപി ചൈത്ര നിലപാട് വ്യക്തമാക്കിയതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല. പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചിരുന്നു.

പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. റെയ്ഡ് വിവരം പോലീസിനുള്ളിലെ ചിലര്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും വിവരമുണ്ട്. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍. ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ചൈത്രയെ വനിത സെല്‍ എസ്പിയായി മടക്കുകയായിരുന്നു. മാത്രമല്ല റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപി ചൈത്രയോട് വിശദീകരണവും തേടിയിട്ടുണ്ട്.

 

L

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends