Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഒരു വിവാഹം കഴിച്ചതുകൊണ്ട് ജയിലിൽ പോകേണ്ടിവന്നാൽ അത് എനിക്ക് ഒരു വിഷമമുള്ള കാര്യമല്ല, കാരണം ഞാൻ ഒരിക്കലും ആൻലിയയെ ചതിച്ചിട്ടില്ല, പീഡിപ്പിച്ചിട്ടില്ല:- മകളെ നഷ്ടപെട്ട ഒരു അച്ഛന്റെ വേദനയാണ് എന്നെ കുറ്റക്കാരനാക്കിയത്! മരണം വരെ ആൻലിയ തന്നെയാണ് എന്റെ ഭാര്യ- സ്വയം ന്യായീകരണവുമായി ജസ്റ്റിൻ രംഗത്ത്....

26 JANUARY 2019 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

മരണത്തിന് മിനിട്ടുകൾക്ക് മുമ്പ് ആൻലിയ സഹോദരനയച്ച മെസ്സേജുകൾ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേയ്ക്ക് തന്നെയാണ്. ഗാർഹികപീഡനം ആരോപിച്ച് ആൻലിയയുടെ അച്ഛൻ ഹൈജിനസ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഗാർഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ആൻലിയയുടെ ഭർത്താവ് തൃശ്ശൂർ മുല്ലശ്ശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിൻ (29) ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു.

എന്നാൽ ജസ്റ്റിൻ കീഴടങ്ങുന്നതിനു മുമ്പുതന്നെ സ്വയം ന്യായീകരണം തുടങ്ങിഎന്നതിനയെ തെളിവാണ് ജസ്റ്റിന്റേതെന്ന പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വോയിസ് ക്ലിപ്പ്. മകളെ നഷ്ടപെട്ട ഒരു അച്ഛന്റെ വേദനയാണ് എന്നെ കുറ്റക്കാരനാക്കിയതെന്നാണ് ജസ്റ്റിൻ ഇതിൽ ആരോപിക്കുന്നത്. ആൻലിയയ്ക്ക് പെർസണാലിറ്റി ഡിസോർഡറാണെന്നും, തന്റെ കുഞ്ഞിനെ കട്ടിലിലേയ്ക്ക് എടുത്ത് എറിഞ്ഞെന്നും ജസ്റ്റിൻ പറയുന്നു. ഇതോടെയായിരുന്നു ആൻലിയയ്ക്ക് ചികിത്സ നൽകാനായി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചിൽകിത്സ ആൻലിയയുടെ കുടുംബം തടയുകയായിരുന്നുവെന്നും, അന്ന് താൻ ചികിത്സയുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവളെന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്നേനെ എന്നും സംഭാഷണത്തിനിടെ ജസ്റ്റിൻ പറയുന്നു.

സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...

‘മകളെ നഷ്ടപ്പെട്ട പിതാവിന്റെ വേദനയും അതുവഴി ഉണ്ടായ സമ്മർദ്ദവുമാണ് തന്നെ കുറ്റക്കാരനാക്കിയിരുന്നത് എന്നാണ് താൻ കരുതിയത്. ആരോപണങ്ങളും സംശയ ദൃഷ്ടിയും തനിക്കു മേൽ നീളുന്നതു കൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം. കോടതി വഴി നീതി നേടിയെടുക്കാൻ വർഷങ്ങൾ എടുക്കും. എങ്കിലും എനിക്കും കുഞ്ഞിനും കുടുംബത്തിനും ഇന്നാട്ടില്‍ ജീവിക്കേണ്ടതല്ലേ.’–ജസ്റ്റിൻ ചോദിക്കുന്നു.

ആൻലിയയുടെ സ്വർണം ചോദിച്ച് താൻ പീ‍ഡിപ്പിച്ചു എന്നാണ് പ്രധാന ആരോപണം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷം നാൾ ലോക്കറിൽ വച്ച ആ സ്വർണം താൻ തൊട്ടിട്ടു കൂടിയില്ല. ലോക്കർ തുറന്നിട്ടു കൂടിയില്ല. ആൻലിയക്ക് അലമാര വാങ്ങാൻ അവളുടെ പപ്പ തന്ന 30000 രൂപയാണ് തങ്ങൾ തമ്മിൽ ആകെ നടന്ന പണമിടപാട്. ഇതിനെല്ലാം തന്റെ പക്കൽ തെളിവുമുണ്ട്.

കാണാതായ ദിവസം ഫോണിൽ വിളിച്ച് താൻപോകുകയാണെന്നും ഇനി അന്വേഷിക്കരുതെന്നും കുഞ്ഞിനെ നോക്കണമെന്നും ആൻലിയ പറഞ്ഞു. തിരികെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. ആൻലിയയുടെ ഡയറിക്കുറിപ്പുകളെക്കുറിച്ച് അവളുടെ പപ്പയോടെ സൂചിപ്പിച്ചിരുന്നു. അത് അവളുടെ തമാശയാണെന്നായിരുന്നു മറുപടി. പക്ഷേ വിവാഹ ശേഷം വിവാഹ ശേഷം അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവികം എന്നാണ് താൻ കരുതിയത്. ആൻലിയയുടെ മാനസിക വിഷമം പരിഗണിച്ചാണ് നഴ്സിംഗ് പഠനത്തിനായി അയക്കുന്നത്. നിർബന്ധിച്ചാണ് അയച്ചത് എന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല.

ഞാൻ ആൻലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നതാണ് മറ്റൊരു ആരോപണം. എങ്കിൽ ആൻലി യമരിക്കുന്നതിന് മുമ്പ് എന്ത് കൊണ്ട് അവർ ഇത് എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും അവർ മരണ ശേഷമാണ് ഉയർത്തുന്നത്. ആൻലിയയ്ക്ക് പെർസണാലിറ്റി ഡിസോർഡറാണെന്നും, തന്റെ കുഞ്ഞിനെ കട്ടിലിലേയ്ക്ക് എടുത്ത് എറിഞ്ഞെന്നും ജസ്റ്റിൻ പറയുന്നു. ഇതോടെയായിരുന്നു ആൻലിയയ്ക്ക് ചികിത്സ നൽകാനായി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചിൽകിത്സ ആൻലിയയുടെ കുടുംബം തടയുകയായിരുന്നുവെന്നും, അന്ന് താൻ ചികിത്സയുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവളെന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്നേനെ എന്നും ജസ്റ്റിൻ പറയുന്നു.

അന്നൊന്നും അവരെ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. മരിച്ചതിനു ശേഷമാണ് അവർ ആരോപണവുമായി മുന്നോട്ട് വരുന്നത്. ആൻലിയയെ വിവാഹം കഴിച്ചത് ജീവിത കാലം മുഴുവൻ ഒപ്പം നിർത്താൻ തന്നെയാണ്. അതുകൊണ്ടു മാത്രമാണ് ഇത്തരം പ്രവണതകൾ കണ്ടപ്പോൾ ചികിത്സ നൽകാൻ മുന്നോട്ട് വന്നതും. പലരും ചിലപ്പോൾ ഡിവോഴ്സ് ചെയ്യാനായിരിക്കും ശ്രമിക്കുന്നത് പക്ഷെ ഞാൻ ചികിൽസിച്ച് ഭേദമാക്കാനാണ് ശ്രമിച്ചത്. ഒരുവിവാഹം കഴിച്ചതുകൊണ്ടു ജയിലിൽ പോകേണ്ടിവന്നാൽ അത് എനിക്ക് ഒരു വിഷമമുള്ള കാര്യമല്ല, കാരണം ഞാൻ ഒരിക്കലും ആൻലിയയെ ചതിച്ചിട്ടില്ല, പീഡിപ്പിച്ചിട്ടില്ല. ഞാൻ ഒരു ഭക്തിയുള്ള ആളായിരുന്നില്ല. പക്ഷെ ഈ ഒരു പ്രശ്നത്തിൽ പെട്ടപ്പോഴാണ് ആൻലിയയുമായി പള്ളികളിലും മറ്റും പോകാൻ തുടങ്ങിയത്. ഇങ്ങനെ പോകുന്നു ജെസ്റ്റിന്റെ സ്വയം ന്യായീകരണങ്ങൾ.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഭര്‍തൃവീട്ടില്‍ യുവതി മരിച്ചാല്‍ നിശ്ചിത വര്‍ഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന കോടതിവിധികൾ പരിഗണിക്കപ്പെട്ടില്ല. അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിക്കു യാതൊരു വിലയും പൊലീസ് നൽകിയില്ലെന്നു ആൻലിയയുടെ അച്ഛൻ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോൾ, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിൻ ആദ്യം പറഞ്ഞത്. പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പൊലീസില്‍ പരാതി കൊടുത്തത്.

ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആൻലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്.

സംസ്കാര ചടങ്ങുകളിൽ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോള്‍ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസില്‍ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. മകളുടെ മരണവിവരം ഭര്‍ത്താവിന്റെ ബന്ധുക്കളും അയല്‍വാസികളും അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്. ഈ രഹസ്യാത്മകത കൊലപാതക സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു ഹൈജിനസ് ആരോപിക്കുന്നു.

മരണത്തിനു മിനിറ്റുകള്‍ക്കു മുൻപ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പൊലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആൻലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങൾ. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭർത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങൾ. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാൻ ആൻലിയ നിര്‍ബന്ധം പിടിച്ചു.

ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയിൽ പറയുന്നത്. ആൻലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിൻ പറയുമ്പോൾ, എങ്ങനെ അവർ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്. മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends