സിപിഎമ്മിന്റെ ചെങ്കോട്ടയില്‍ കയറി റെയ്ഡ് നടത്തിയ ഡിസിപി ചൈത്രയെ തെറിപ്പിച്ചു; കുറച്ച് കാലം കൊണ്ട് സിപിഎമ്മിന്റെ കണ്ണിലെ കരടായ ചൈത്രയെ വനിത സെല്‍ എസ്പിയായി മടക്കി; അവധിയിലായിരുന്ന ഡിസിപി ആര്‍ ആദിത്യയെ വിളിച്ചുവരുത്തി ക്രമസമാധാനപാലന ചുമതല ഏല്‍പ്പിച്ചു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിടിക്കാനായി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡിന് നേതൃത്വം നല്‍കിയ വനിത ഡിസിപി ചൈത്ര തെരേസ ജോണിനെ മണിക്കൂറുകള്‍ക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ചൈത്രയെ വനിത സെല്‍ എസ്പിയായി മടക്കുകയായിരുന്നു. അവധിയിലായിരുന്ന ഡിസിപി ആര്‍ ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപി ചൈത്രയോട് വിശദീകരണവും തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍.
ബുധനാഴ്ച രാത്രി മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷന് നേരെ അമ്പതോളം ഡിവൈഎഫ്‌ഐ സംഘം കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് അക്രമി സംഘത്തിലെ പ്രധാന പ്രതികള്‍ മേട്ടുക്കടവിലെ സിപിഎം ജില്ല കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച രാത്രി പാര്‍ട്ടി ഓഫീസ് പോലീസ് സംഘം റെയ്ഡ് ചെയ്തത്.
പോലീസ് എത്തിയപ്പോള്‍ ആദ്യം നേതാക്കളും അണികളും ചേര്‍ന്ന് തടഞ്ഞു. പരിശോധിക്കാതെ മടങ്ങില്ലെന്ന് ഡിസിപി ചൈത്ര നിലപാട് വ്യക്തമാക്കിയതോടെ ഉന്നത നിര്‍ദേശപ്രകാരം നേതാക്കള്‍ വഴങ്ങി. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല. പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചിരുന്നു.
പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. റെയ്ഡ് വിവരം പോലീസിനുള്ളിലെ ചിലര്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും വിവരമുണ്ട്. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















