ഗവര്‍ണറെയും, സ്പീക്കറെയും നിയമസഭാ സാമാജികരെയും ഞെട്ടിപ്പിച്ച് 'കിനന്‍ന്ത്രോപോമെട്രി'

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ വലച്ച് കി നന്‍ന്ത്രോപോമെട്രി. ഗവര്‍ണറെയും സ്പീക്കറെയും നിയമസഭാ സാമാജികരെയും ഞെട്ടിപ്പിച്ചായിരുന്നു ഈ വാക്ക് നയപ്രഖ്യാപനത്തില്‍ നുഴഞ്ഞുകയറിയത്. ശരീരത്തിന്റെ വലുപ്പം അനു പാതം തടുങ്ങിയവ പഠിച്ച് വളര്‍ച്ചയും കായി കക്ഷമതയുമൊക്കെ മനസിലാക്കുന്ന ശാസ്ത്രമാണിത്. എത്ര ശ്രമിച്ചിട്ടും ' ഗവര്‍ണര്‍ക്ക് കിനന്‍ന്ത്രോപോമെട്രി' എന്ന വാക്ക് വായിക്കാനായില്ല. അടുത്തിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ സഹായത്തിനായി വിളിച്ചു. സ്പീക്കറും പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഉച്ചരിക്കാനായില്ല. ഒടുവില്‍ മന്ത്രിയോട് ചോദിച്ച് മനസ്സിലാക്കൂയെന്ന് പറഞ്ഞ് ഗവര്‍ണര്‍ വാക്ക് ഉച്ചരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 'കിനന്‍ന്ത്രോപോമെട്രി' തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ തലത്തില്‍ നിന്നുതന്നെ പ്രാഗല്ഭ്യമുള്ളവരെ കണ്ടെത്താന്‍ 'ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോട്ടോക്കോള്‍' കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുവെന്നതായിരുന്നു പരാമര്‍ശം. എന്നാല്‍ 'കിനന്‍ന്ത്രോപോമെട്രി' ആര്‍ക്കും പിടികിട്ടിയില്ലെന്ന് മാത്രം.
ശരീര വളര്‍ച്ച, വ്യായാമം, പ്രകടനം, പോഷണം എന്നിവ മനസ്സിലാക്കുന്നതിന് മനുഷ്യശരീരത്തിന്റെ വലിപ്പം, ആകൃതി, അനുപാതം, അവയവ സന്നിവേശനം, പ്രായപൂര്‍ത്തിയാകല്‍, മൊത്തത്തിലുള്ള പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് നടത്തുന്ന പഠനമാണ് കിനന്‍ന്ത്രോപോമെട്രി.സ്‌കൂള്‍ തലത്തില്‍ നിന്നു കായിക ഇനത്തില്‍ പ്രാഗത്ഭ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് കിനാന്ത്രോപോമെട്രി തത്വങ്ങള്‍ ഉള്‍പ്പെടുത്തി ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോട്ടോകോള്‍ എന്ന പരിപാടി കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നതെന്നു പറഞ്ഞു. ഇതോടൊപ്പം സ്‌പോര്‍ട്‌സ് ഇനമായ തായ്ക്വാണ്ടയും ഗവര്‍ണറെ വലച്ചു.
ചില മലയാള പദ്ധതികളുടെ പേരുകളും ഗവര്‍ണറെ വെള്ളം കുടിപ്പിച്ചു. പരിസ്ഥിതി അവബോധത്തിനായി തുടങ്ങുന്ന ഭൂമിത്രസേനാ ക്ലബ്ബും വായനയുടെ വസന്തവുമൊക്കെ കൃത്യമാക്കാന്‍ ഗവര്‍ണര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു. വായനയുടെ വസന്തം കൃത്യമായി ഉച്ചരിക്കാന്‍ പഠിപ്പിച്ച പ്രതിപക്ഷ അംഗങ്ങളോട് ഈ വാക്ക് പ്രതിപക്ഷത്തിന്റെ സംഭാവനയായി പരിഗണിക്കാമെന്നു തമാശയായി ഗവര്‍ണര്‍ അറിയിച്ചതും ചിരിപടര്‍ത്തി.
https://www.facebook.com/Malayalivartha






















