Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു ; എന്നാൽ പ്രിയാനന്ദനനെ ആക്രമിച്ചതിൽ ഞാൻ അതിശക്തമായി പ്രതിഷേധിക്കുന്നു, കാരണം അയാൾ എന്റെ ചങ്ങാതിയാണ് ; ജോയ് മാത്യു

26 JANUARY 2019 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

സംവിധായകൻ പ്രിയനന്ദനനുനേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി നടനും സംവിധായകനുമായ ജോയ്മാത്യു. സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവർ മാപ്പ് അർഹിക്കുന്നില്ല എന്ന് ജോയ്മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

സംവിധായകൻ പ്രിയനന്ദനൻ എന്റെ ചിരകാല സുഹൃത്താണ്. ഞാൻ എഴുതിയ സങ്കടൽ എന്ന നാടകം പ്രിയൻ 1998ൽ സംവിധാനം ചെയ്യുകയുണ്ടായിട്ടുമുണ്ട്. പ്രിയന്റെ സിനിമയുമായി ഞാൻ സഹകരിച്ചിട്ടുമുണ്ട്. ശബരിമല വിഷയത്തിൽ ഫേസ് ബുക്കിൽ പ്രിയൻ എഴുതിയതിനെതിരെയുള്ള ഒരാക്രമണമാണല്ലോ പ്രിയന് നേരെ ഇപ്പോൾ നടന്നത്, ഗുഹാജീവികളിൽ നിന്നും വലിയ പരിഷ്ക്കാരമൊന്നും ചിന്തകളിൽ സംഭവിക്കാത്ത ഒരു ജനവിഭാഗമാണ് നമ്മൾ. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാൻ കെൽപ്പില്ലാത്ത, ശാസ്ത്രീയമായചിന്ത തങ്ങൾക്കാണെന്ന് അവകാശവാദമുള്ള അതേസമയം തങ്ങൾ ദൈവവിശ്വാസികൾക്ക് ഒപ്പമാണെന്ന് വീണ്ടും വീണ്ടും വിലപിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഒരു ഭാഗത്ത് എന്നാൽ “വിശ്വാസികളെ, ഞങ്ങളാണ് നിങ്ങളുടെ യഥാർത്ഥ രക്ഷാകർത്താക്കൾ” എന്നു വിലപിക്കുന്ന വേറൊരു കൂട്ടർ മറുഭാഗത്തും. സത്യത്തിൽ ഇവർക്കാർക്കും മനുഷ്യരിൽ വിശ്വാസമില്ല എന്നാണു നമുക്ക് മനസ്സിലാവുന്നത്. ചുരുക്കത്തിൽ ഇന്റർനെറ്റ്‌ കണക്ഷൻ കയ്യിലുള്ള ഗുഹാജീവികൾ എന്നു നമ്മളെ വിശേഷിപ്പിക്കാം ഇങ്ങിനെയുള്ള നമ്മുടെ ഗുഹാജീവിതത്തിന്നിടയിലാണ് സുഹൃത്തുക്കൾ ആക്രമിക്കപ്പെടുന്നത്. അതും ഗുഹാമനുഷ്യ ജീവിത വ്യവസ്ഥകൾക്ക് വേണ്ടി ! സുഹൃത്ത് എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും പ്രിയനന്ദനനെ ആക്രമിച്ചവർ മാപ്പ് അർഹിക്കുന്നില്ല. എന്നാൽ അതേസമയം പ്രിയനന്ദനൻ ഉപയോഗിച്ച ഭാഷ ഗുഹാമനുഷ്യനെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നു പറഞ്ഞില്ലെങ്കിൽ ഞാൻ വെറുമൊരു സാഹിത്യ അക്കാദമി ജീവിയായി തരംതാണുപോകും. അഭിപ്രായം ഉണ്ടെങ്കിൽ അഭിപ്രായ വ്യത്യാസവും ഉണ്ടാവും; ഉണ്ടാവണം. അഭിപ്രായവ്യത്യാസങ്ങൾ വെച്ചുപുലർത്തുന്ന ഒരു സമൂഹം ആയി നാം മാറണമെങ്കിൽ നമുക്ക് അത് പറയാൻ നല്ലൊരു ഭാഷ വേണം, എഴുതിപ്പോയ വാക്കുകൾ പ്രിയൻ തിരിച്ചെടുത്തെങ്കിലും ഒരു ക്ഷമാപണം കൂടെ നൽകിയാൽ തീരാവുന്ന പ്രശ്നമേ ഇതിലുണ്ടാകുമായിരുന്നുള്ളൂ. അതിലൂടെ ഒരാളും മോശക്കാരാവുന്നുമില്ല. എന്നാൽ ഒരു ഒരുകാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. എന്നാൽ പ്രിയാനന്ദനനെ ആക്രമിച്ചതിൽ ഞാൻ അതിശക്തമായി പ്രതിഷേധിക്കുന്നു. കാരണം അയാൾ എന്റെ ചങ്ങാതിയാണ് എന്ന് ജോയ്മാത്യു പ്രതികരിച്ചു.

ഇന്നലെ രാവിലെയാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്. ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദന്‍ വ്യക്തമാക്കിയിരുന്നു. 'അയ്യപ്പനെതിരെ പറയാന്‍ നീയാരാടാ' എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്ന് പിന്നീടുള്ള പോസ്റ്റില്‍ അദേഹം കുറിച്ചിരുന്നു. ദൈവത്തെ തെറി പറഞ്ഞിട്ടില്ല. ഭാഷ മോശമായതുകൊണ്ടാണ് ഫേസ്‌ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends