Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്... 2009ലെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിക്കുറിക്കുമെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്; ശബരിമലയിലുണ്ടായ സിപിഎം എതിര്‍പ്പ് കോണ്‍ഗ്രസ് വോട്ടായി മാറും; ഒരു ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കായി ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ളിടങ്ങളില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കും

03 FEBRUARY 2019 11:48 AM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രങ്ങള്‍ പരാജയപ്പെടുമോയെന്നാണ് സകലരും ഉറ്റു നോക്കുന്നത്. അതായത് യുവതീ പ്രവേശനത്തിന്റെ പേരില്‍ ഭക്തരെ ഇളക്കി ആ വോട്ട് ബിജെപിയില്‍ കേന്ദ്രീകരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ വരുമ്പോള്‍ തകര്‍ന്നടിയുന്നത് കോണ്‍ഗ്രസായിരിക്കും. ആ തകര്‍ച്ചയില്‍ നേട്ടം കൊയ്യുന്നതോ സിപിഎമ്മും ആയിരിക്കും. എന്നാല്‍ ഈ കണക്കുകൂട്ടല്‍ പാളുമെന്നാണ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. ഒന്നാഞ്ഞു പിടിച്ചാല്‍ 18 സീറ്റുവരെ ലഭിക്കുമത്രെ. ജയിക്കാന്‍ സാധ്യതയില്ലാത്ത ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് വോട്ട് നേടുക എന്നതാണ് തന്ത്രം. ബിജെപിയും അങ്ങനെ തന്നെയാണ്. കേവലം രണ്ടോ മൂന്നോ സ്ഥാനാര്‍ത്ഥികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സിപിഎമ്മിനെ തകര്‍ക്കുകയാണ് ബിജെപിയും ലക്ഷ്യമിടുന്നത്. ആ വോട്ടെല്ലാം കോണ്‍ഗ്രസിലേക്ക് വന്നാല്‍ പുഷ്പം പോലെ ജയിക്കാം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനെട്ടു സീറ്റും വിജയിച്ച് കേരളം തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്. ഒരുസീറ്റില്‍ ബിജെപി വിജയിക്കും . കോണ്‍ഗ്രസിന് നഷ്ടപ്പെട്ട തൃശ്ശൂരും ചാലക്കുടിയും ഇടുക്കിയും, കണ്ണൂരും തിരിച്ചുപിടിക്കും. പാലക്കാടും ,അലത്തുരും ഇത്തവണ പിടിച്ചെടുക്കും. ഇത്തവണ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും തിളക്കമാര്‍ന്ന വിജയം കേരളത്തില്‍ ഉണ്ടാകും എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

2009ല്‍ യുഡിഎഫ് 16 ലോക്‌സഭാ സീറ്റുകള്‍ നേടിയിരുന്നു. വരുന്ന ലോക്‌സഭാ സീറ്റില്‍ 16 സീറ്റ് യുഡിഎഫ് നേടും എന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് സര്‍വേ വന്നത്. എന്നാല്‍ അത് പതിനെട്ടായി ഉയര്‍ത്തിക്കാന്‍ കഴിയും എന്നാണ് പുതിയ വിലയിരുത്തല്‍ . സിപിഎമ്മിനോടുള്ള ജനവിരോധം വോട്ടില്‍ പ്രതിഫലിക്കുക കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കിയാകുമെന്ന ആത്മവിശ്വാസത്തില്‍ കെപിസിസി .ആറ്റിങ്ങല്‍ കാസറഗോഡ് മാത്രമാണ് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ സാധ്യത എന്നും കരുതുന്നു .ഇതില്‍ കാസറഗോഡ്, തിരുവനന്തപുരം എന്നിവ ബിജെപിക്ക് സാധ്യത കൂടുതലായി വിലയിരുന്നത്തുന്നു .

കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കുമെന്നും സൂചനയുണ്ട് .കേരളത്തിലെ ഒട്ടുമിക്ക ബിജെപി പ്രവര്‍ത്തകര്‍ക്കും മോഡി വീണ്ടും അധികാരത്തില്‍ എത്തണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കിലും ശബരിമല ആചാര ലംഘനം നടത്തിയ സി.പി.എമ്മിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് സാധ്യയില്ലാത്ത എല്ലാ മണ്ഡലത്തിലും യു.ഡി.എഫിന് വോട്ടു നല്‍കുക എന്ന തന്ത്രം ആവിഷ് കരിക്കും എന്ന് ഉറച്ച ബിജെപി അണികള്‍ പറയുന്നു

അതിനായി രഹസ്യ നീക്കം നടത്തുന്നു .കേരളത്തില്‍ ഒരു സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസുമായി രഹസ്യ നീക്കുപോക്കുനടത്താനും നീക്കമുണ്ട് .കോട്ടയം അല്ലെങ്കില്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബിജെപിക്ക് അനുകൂലമായ വോട്ട് ചോര്‍ത്തല്‍ നടത്താണ് രഹസ്യനീക്കം നടത്തി വോട്ടുമാറിക്കല്‍ നടത്താണ് പ്രാദേശിക നീക്കം നടത്തുന്നു എന്നും സൂചനയുണ്ട് .മറിച്ച് മറ്റെല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസിന് വോട്ടു കൊടുക്കാനും നീക്കം നടത്താനാണ് സൂചയുണ്ട് .

കാസര്‍കോട്, പാലക്കാട് തുടങ്ങി നാലോളം സീറ്റുകള്‍ മാത്രമാണ് 2009ല്‍ കോണ്‍ഗ്രസിന് കൈമോശം വന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ചാലക്കുടി, തൃശൂര്‍ എന്നീ ലോക്‌സഭാ സീറ്റുകള്‍ ഉറപ്പ് എന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇടുക്കി, പാലക്കാട്, കാസര്‍കോട്, ചിറയിന്‍കീഴ് തുടങ്ങി നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പഴുതടച്ച് നടപ്പിലാക്കിയാല്‍ 2009 ലെ ലോക്‌സഭാ ഫലം തന്നെ ആവര്‍ത്തിക്കും.

ഇടുക്കിയിലും ചാലക്കുടിയും കോണ്‍ഗ്രസിന്റെ വിജയ സീറ്റുകള്‍ ആയിരുന്നു. അത് തിരിച്ചു പിടിക്കാന്‍ യുഡിഎഫിന് കഴിയും . കഴിഞ്ഞ തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകൊണ്ട് നഷ്ടമായ സീറ്റുകള്‍ കോണ്‍ഗ്രസും യുഡിഎഫും ഇത്തവണ തിരിച്ചു പിടിക്കും . ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തര്‍ മുഴുവന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും . കേരളത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന നീക്കം ബിജെ അണികളും ചെയ്യും .ന്യുനപക്ഷസമുദായ ധ്രുവീകരണവും കോണ്‍ഗ്രസിനൊപ്പം കൂടും . ഇതോടെ കേരളത്തില്‍ വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ് യു.ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ശക്തമായ മത്സരത്തിനാണ് കേരളത്തില്‍ അരങ്ങൊരുന്നത്. ശബരിമല കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിമുടി മാറ്റിയ സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ സീറ്റുകള്‍ പരമാവധി തന്നെ എത്തിപ്പിടിക്കാനാണ് ഇക്കുറി യുഡിഎഫ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് സീറ്റുകളായിരുന്ന ഇടുക്കി, ചാലക്കുടി , തൃശൂര്‍ , കണ്ണൂര്‍ സീറ്റുകള്‍ ഇത്തവണ തിരിച്ചുപിടിക്കാമെന്നും , പാലക്കാടും ആലത്തൂരും സ്ഥാനാര്‍ഥികളിലൂടെ പിടിച്ചെടുക്കാമെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (21 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (38 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (40 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (52 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends