Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രവീണ്‍ നൂറനാട് അറസ്റ്റില്‍... ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രചാരക് അറസ്റ്റില്‍; പിടികൂടിയത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

03 FEBRUARY 2019 03:15 PM IST
മലയാളി വാര്‍ത്ത

സമാധാനപരമായ തിരുവനന്തപുരത്തെ നെടുമങ്ങാട്ട് ബോംബ് സ്‌ഫോടനം നടന്നത് പ്രദേശവാസികളെ നടുക്കിയിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിയുകയും ചെയ്തു. ആ കേസിലെ പ്രതിയെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ആ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് അറസ്റ്റിലായത്. നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം തമ്പാനൂരില്‍ നിന്നാണ് പ്രവീണിനെ പിടികൂടിയത്.

ബോംബേറിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ബോംബെറ് നടന്ന ഒരു മാസം തികയുന്ന ദിവസമാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രവീണ്‍ തിരുവനന്തപുരത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം രാവിലെ മുതല്‍ തമ്പാനൂര്‍ ഭാഗത്ത് സിവില്‍ ഡ്രസിലും മറ്റും തമ്പടിച്ചിരുന്നു. തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവീണ്‍ എത്തിയതും പോലീസ് പിടികൂടുകയും ചെയ്തത്.

ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആയ പ്രവീണ്‍ നൂറനാട് സ്വദേശിയാണ്. ഇയാള്‍ മുന്‍പ് ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണെങ്കിലും ഇതുവരെ പിടിയിലായിട്ടില്ല. പോലീസ് സ്‌റ്റേഷനു നേര്‍ക്ക് ബോംബെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

ജനുവരി മൂന്നിന് ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് തുറന്നുപ്രവര്‍ത്തിച്ച ഒരു സ്വകാര്യ ബാങ്ക് ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സ്ഥലത്തെത്തിയ നെടുമങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നു.

ഇതോടെ ആര്‍.എസ്.എസ്ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. റോഡില്‍ നിന്നാണ് ഈ സമയം നാലു ബോംബുകള്‍ സ്‌റ്റേഷനു നേര്‍ക്ക് അജ്ഞാതര്‍ എറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്നും ബി.ജെ.പി ആണെന്നും ഇരുകൂട്ടരും പരസ്പരം ആരോപിച്ചിരുന്നു. അന്നേ ദിവസം തന്നെ സി.പി.എം പ്രകടനത്തിന് നേര്‍ക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends