വേദന സഹിച്ച് വനത്തിനുള്ളിൽ കഴിഞ്ഞത് രണ്ടാഴ്ച്ച; പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിന് തുണയായത് നെയ്യാർ വനംവകുപ്പിലെ ഉദ്യോഗസ്ഥർ; വനത്തിന് പുറത്തെത്തിച്ചത് കമ്പുകൾ ചേർത്തുണ്ടാക്കിയ സ്ട്രക്ച്ചറിൽ ആറ് കിലോമീറ്ററുകളോളം ചുമന്ന്

രണ്ട് ആഴ്ച്ചയായി പാറക്കൂട്ടത്തിനിടയിൽ കുടുങ്ങി കിടന്നയാളെ രക്ഷപെടുത്തി നെയ്യാർ വനം വകുപ്പിലെ ഉദ്യോഗസ്ഥർ. നെയ്യാർ വനത്തിന്റെയും തമിഴ്‌നാട് ബോർഡറിന്റെയും ഭാഗമായ കളക്കാട് മുണ്ടന്തുറ ഭാഗത്തുനിന്നാണ് പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. പേപ്പാറ വന്യജീവി സങ്കേതത്തിലെ എറുമ്പുകാട് സെറ്റില്മെന്റിൽ പെട്ട ആളാണ് വന വിഭവങ്ങൾ തേടി നെയ്യാർ വന മേഖലയിൽ എത്തപ്പെട്ടത്.
പാറക്കൂട്ടങ്ങൾക്കിടയിൽ ഇത്തരത്തിൽ ഒരാൾ കുടുങ്ങി കിടക്കുന്നു എന്ന അജ്ഞാത സന്ദേശത്തെ തുടർന്ന് നെയ്യാർ വനംവകുപ്പ് ഉദ്യോഗസ്ഥർനടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നെയ്യാർ വനംവകുപ്പിലെ ക്ലാമനക്കൽ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മാർട്ടിന്റെ നേതൃത്വത്തിൽ പതിനനഞ്ചോളം വരുന്ന ഉദോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കാലുകൾക്ക് പരിക്കുപറ്റി വ്രണം ഉണ്ടാകുകയും നീരുവന്ന നിലയിലുമാണ് യുവാവിനെ കണ്ടെത്തിയത്. മൂന്നുപേർ ഉണ്ടായിരുന്ന സംഘത്തിൽ ഇയാൾക്ക് പരിക്കുപറ്റിയപ്പോൾ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും മറ്റു രണ്ടുപേർ ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഭലമായതിനെ തുടർന്ന് രണ്ടുപേരും തിരിച്ചു വീട്ടിലേക്ക് പോകുകയായിരുന്നു.
രണ്ടാഴ്ചയോളം വനത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കമ്പുകൾ ഉപയോഗിച്ച് സ്ട്രക്ച്ചർ ഉണ്ടാക്കി ആറ് കിലോമീറ്ററുകളോളം ചുമന്നാണ് ഉദ്യോഗസ്ഥർ വനത്തിനു പുറത്ത് കൊണ്ടുവന്നത്. തുടർന്ന് എറുമ്പുകാട് സെറ്റിൽമെൻറ്റ് വാർഡുമെമ്പറുടെ സഹായത്തോടെ ആംബുലൻസിൽ യുവാവിനെ തിരുവനതപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രുതി ജി. നായർ
https://www.facebook.com/Malayalivartha
























