നേഴ്സ് ആന്‍ലിയയുടെ ദുരൂഹമരണത്തിൽ ഭര്‍ത്താവ് ജസ്‌റ്റിന്റെ റിമാന്‍ഡ് കാലാവധി 15 ദിവസത്തേക്കുകൂടി നീട്ടി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി

ആന്‍ലിയയുടെ മരണത്തെ കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരെയുള്ള സംശയ ദൃഷ്ടികളും ആന്‍ലിയയുടെ ഡയറിയിലെ വെളിപ്പെടുത്തലുമാണ് ഈ ദുരൂഹമരണത്തിന്റെ ചുരുളഴിയ്ക്കുന്നത്. അതേസമയം നഴ്‌സ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്‌റ്റിന്റെ റിമാന്‍ഡ് കാലാവധി ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്കുകൂടി നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ച ഇന്നലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജസ്‌റ്റിനെ പോലീസ് ചാവക്കാട് മജിസ്‌ട്രേറ്റ് കെ.ബി. വീണ മുമ്ബാകെ ഹാജരാക്കിയിരുന്നു.
പോലീസുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സ്വകാര്യകാറിലാണ് ജസ്‌റ്റിനെ കോടതിയില്‍ കൊണ്ടുവന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജസ്‌റ്റിനെ തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുപോയി. കഴിഞ്ഞ ഓഗസ്‌റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കാണാതാവുകയും മൂന്നാംനാള്‍ ആലുവക്ക് സമീപം പെരിയാര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്‌ത നഴ്‌സ് ആന്‍ലിയയുടെ (26) മരണം ദുരൂഹമാണെന്നാണ് മാതാപിതാക്കളായ ഫോര്‍ട്ടു കൊച്ചി നസ്രേത്ത് പാലക്കല്‍ ഹൈജിനസ് (അജി പാലക്കല്‍), ഭാര്യ ലീല എന്നിവരുടെ പരാതി.
ആന്‍ലിയയെ കാണാതായത് സംബന്ധിച്ച് ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകരയില്‍ വി.എം. ജസ്‌റ്റിന്‍ തൃശൂര്‍ റെയില്‍വേ പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസന്വേഷണം ഇഴയുന്നുവെന്നും ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ തൃപ്‌തരല്ലെന്നും അവരില്‍നിന്ന് അന്വേഷണം മാറ്റണമെന്നും കാണിച്ച് ഹൈജിനസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 19ന് ആണ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
https://www.facebook.com/Malayalivartha
























