Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോഡിയുടെ വലംകൈ വരുമ്പോള്‍... ശബരിമലയിലെ വേദന ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ യോഗി ആദിത്യനാഥ് വരുന്നു; പത്തനംതിട്ട പിടിച്ചെടുക്കാന്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി

03 FEBRUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിവാദം നിലനിര്‍ത്താന്‍ ബിജെപി പുതിയ തന്ത്രം മെനയുന്നു. ദേശീയനേതാക്കളെ രംഗത്തിറക്കി പൊതു തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും. ശബരിമല ആചാരസംരക്ഷണമുയര്‍ത്തി സമരം തുടരാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് ബി.ജെ.പി ആലോചിക്കുന്നത്. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്. നാല് ലോക്‌സഭാ മണ്ഡലങ്ങളെ ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത്. ഇത്തരം ക്ലസ്റ്റര്‍ സമ്മേളനങ്ങളില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ടത്തില്‍ സംബന്ധിക്കും.

ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനാണ് സമരം വീണ്ടും സജീവമാക്കുന്നത്. മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്. യോഗി ആദിത്യനാഥിന്റെ പരിപാടി പത്തനംതിട്ടയില്‍ തന്നെ വക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.

ബി.ജെ.പി സംസ്ഥാന നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി പൊതു മുഖങ്ങളെ രംഗത്തിറക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇത്തരം യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പൊതുമുഖങ്ങളെ കൂടുതലായി ഇറക്കാന്‍ ആലോചിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടില്‍ ബിജെപി വന്‍ നീക്കങ്ങളാണ് നടത്തുന്നത്. നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് ഇറക്കി കളിക്കാനുള്ള നീക്കം ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ലാല്‍ ഇക്കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നതോടെ പാര്‍ട്ടിയില്‍ ആരെന്നുള്ള ചോദ്യം ഉയരുകയും ദേശീയ നേതൃത്വത്തിനോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍, മോഹന്‍ലാലിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മോഹന്‍ലാലിന് പാര്‍ട്ടിയോടുള്ള നിലപാടും മോദിയോടുള്ള അടുപ്പവും വോട്ടാക്കി മാറ്റി ലോകസഭയില്‍ അക്കൗണ്ട് തുടങ്ങാമെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ കണക്കു കൂട്ടുന്നത്.

ഇതിന്റെ ഭാഗമായി മോഹന്‍ലാലിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞങ്ങള്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം ഇതുവരെ അതില്‍ മറുപടി തന്നിട്ടില്ല. പൊതുകാര്യങ്ങളില്‍ മോഹന്‍ലാലിന് താത്പര്യമുണ്ട്, മാത്രമല്ല അദ്ദേഹം തിരുവനന്തപുരത്തുകാരനുമാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാല്‍ തയ്യാറാണെങ്കില്‍ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ ബിജെപി ഒരുക്കമാണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇന്ന് പറഞ്ഞു. ഇതോടെ, മോഹന്‍ലാലിനെ ഇറക്കി കളിക്കാനുള്ള ദൗത്യം ബിജെപി ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ്.

മോഹന്‍ലാലിനെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ ആദ്യം സ്വാഗതം ചെയ്യുന്ന പാര്‍ട്ടി ബിജെപി ആയിരിക്കുമെന്ന് എംടി രമേശ് അറിയിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹമാണ് നിലപാട് അറിയിക്കേണ്ടതെന്നും രമേശ് പറഞ്ഞു. മോദി സര്‍ക്കാരിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രശംസ അറിയിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളെയും നല്ല രീതിയില്‍ പിന്തുണച്ചിട്ടുമുണ്ട്. എന്നാല്‍ അതിനപ്പുറം അദ്ദേഹത്തിന് എന്തെങ്കിലും രാഷ്ട്രീയമുള്ളതായി തനിക്കറിയില്ലെന്നു എംടി രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരെ നിലവില്‍ ഉണ്ടായിട്ടില്ല. ഒരു പക്ഷേ, അദ്ദേഹം സന്നദ്ധത അറിയിക്കുവാണെങ്കില്‍, കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്നും രമേശ് പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് വിജയ സാധ്യത കൂടുതലുണ്ടെന്നും, ഇവിടെ ബിജെപിക്ക് ജയിക്കാന്‍ കേന്ദ്ര നേതാക്കളുടെ ആവശ്യമില്ലെന്നും എംടി രമേശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends