Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കേന്ദ്രത്തിലെബിജെപി ഭരണത്തിന് അന്ത്യം കുറിക്കും; ബിജെപിക്കുനേരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

03 FEBRUARY 2019 03:04 PM IST
മലയാളി വാര്‍ത്ത

ബിജെപിക്കുനേരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാൻ കേരളത്തിൽ ഇടതുപക്ഷം കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രഖ്യാപനവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നു. ബിജെപിക്ക് പുറമെ കോൺഗ്രസിന് നേരെയും കോടിയേരി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഭരണത്തിലേറാൻ കഴിയില്ല എന്നും കോടിയേരി പറഞ്ഞു. പല സംസ്ഥാനങ്ങളിലായി മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ അതായിരുന്നു അവസ്ഥ. എന്നാൽ ഇടതുപക്ഷത്തിന്‍റെ ഒരു എം പിയെ പോലും റിസോർട്ടിൽ താമസിപ്പിക്കേണ്ടിവരില്ലെന്നും കോടിയേരി പറഞ്ഞു.

യു പി എ സർക്കാരിന്‍റെ നേട്ടങ്ങളായി പറയുന്ന വിവരാവകാശ നിയമവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയത് ഇടതുപക്ഷത്തിന്‍റെ നിർബന്ധത്തെ തുടർന്നായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ലോക്​സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ഇടതുമുന്നണിക്ക്​ അനുകൂല സാഹചര്യമാണുള്ളതെന്ന്​ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എപ്പോൾ തെരഞ്ഞെടുപ്പ്​ നടന്നാലും പാർട്ടി സജ്ജമാണ്​. കൂടുതൽ സീറ്റുകളിൽ വിജയിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. പാർട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങുമെന്നും കോടിയേരി തിരുവനന്തപുരത്ത്​ പറഞ്ഞു. എൽ.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്നതിന്​ അനുസരിച്ച്​ സീറ്റ്​ വിഭജനം പൂർത്തിയാക്കുമെന്നും 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇടതുമുന്നണിയ്ക്ക് പ്രതികൂലമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നുവെന്നും കോടിയേരി വ്യക്തമാക്കി. പണ്ടും സർവേ റിപ്പോർട്ടുകൾ തെറ്റിയിട്ടുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായിരുന്നു. പാർട്ടി ജനങ്ങൾക്കിടയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി വിപുലീകരണം നടത്തിയത്. മാര്‍ച്ച് 2-ന് പ്രചരണ ജാഥകളുടെ സമാപനമാകുന്നതോടെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമാകും. കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ ഊന്നിയായിരിക്കും പ്രചരണം. 14 ജില്ലകളിലും ഇത് സംബന്ധിച്ച് സെമിനാർ നടത്തും. പനോളി വിൽസൻ, അബ്ദുൾ ഖാദർ എം എല്‍ എ, എം വിജയകുമാർ എന്നീ മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി സിപിഎമ്മിന്‍റെ സംസ്ഥാന കൺട്രോൾ കമ്മീഷൻ പുനഃസംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. നിലവിലെ മൂന്ന് അംഗങ്ങൾ ഒഴിവായ സാഹചര്യത്തിലാണിത്.

കേന്ദ്ര ബജറ്റും ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളുടെ തെളിവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മ 40 വർഷത്തെ ഏറ്റവും രൂക്ഷമായ സ്ഥിതിയിലാണ്. ബജറ്റില്‍ കാർഷികമേഖലയ്ക്ക് തുക തീരെ കുറവ്. കേരളത്തിന് ബജറ്റിൽ ഒന്നും ഇല്ല. ഇറക്കുമതി ചുങ്കം ഇനിയും കുറയ്ക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ നാണ്യവിളകളെ ബാധിക്കുമെന്നും കേന്ദ്ര ബജറ്റിനെതിരെ കോടിയേരി പറഞ്ഞു. കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പിന്നാലെ പോകാനില്ല. കൂടുതൽ സീറ്റുകൾ വാങ്ങാൻ പി ജെ ജോസഫിന് ആശംസകൾ നേരുന്നു. അതിന് അദ്ദേഹത്തിന് ശേഷിയുണ്ടെന്നും കോടിയേരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends