Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കൂത്തുപറമ്പ് സ്വദേശിനിയെ, വ്യാജ കോഴ്‌സ് നടത്തി തട്ടിപ്പിന് ശ്രമിച്ചതിന് കൊച്ചിയില്‍ അറസ്റ്റ് ചെയ്തു

03 FEBRUARY 2019 03:36 PM IST
മലയാളി വാര്‍ത്ത

വ്യാജ കോഴ്‌സിനു വിദ്യാര്‍ഥികളെ ചേര്‍ത്തു തട്ടിപ്പ് നടത്തിയ കേസില്‍ യുവതി പിടിയില്‍.വിദേശത്ത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നു തെറ്റിദ്ധരിപ്പിച്ചു വന്‍ തുക ഫീസായി വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വഞ്ചിച്ച കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശിനി കൂത്തുപറമ്പ് നീര്‍വേലി ക്രെസന്റ് മഹലില്‍ സയിഷാന(28)യെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

പാലാരിവട്ടം ജനത റോഡിലെ പെന്റ എസ്‌റ്റേറ്റില്‍ 2017 മുതല്‍ എന്‍ഐഎസ്ഇടി എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ അഫിലിയേഷന്‍ ഉണ്ടെന്നും ചെന്നൈയിലെ മറ്റൊരു സ്ഥാപനത്തിന്റെ ബ്രാഞ്ചാണെന്നുമായിരുന്നു പ്രചാരണം.

ഹെല്‍ത്ത് സേഫ്റ്റി എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിംഗിന്റെ ഒരു മാസത്തെ കോഴ്‌സ് പഠിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കുമെന്നും തങ്ങള്‍ തന്നെ പ്ലേസ്‌മെന്റ് ശരിയാക്കിക്കൊടുക്കുമെന്നുമായിരുന്നു വിദ്യാര്‍ഥികളോടു പറഞ്ഞിരുന്നത്.

ഇത്തരത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ ഫീസായി വാങ്ങി. 10 ദിവസം മുതല്‍ ഒരുമാസം വരെയുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കു ചെന്നൈയിലെ സ്ഥാപനത്തിന്റെ പേരിലും മറ്റു സ്ഥാപനങ്ങളുടെ പേരിലും വ്യാജ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു.

വിദ്യാര്‍ഥികളുടെ കൈയില്‍ നിന്നു പ്രതി വാങ്ങിവച്ചിരുന്ന പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തു. എന്‍ ഐ എസ് ഇ ടി എന്ന പേരില്‍ പ്രതി നടത്തിവന്നിരുന്ന സ്ഥാപനം ഇപ്പോള്‍ പേരുമാറ്റി ക്യുഎച്ച്എസ്ഇ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരിലാണ് നടത്തിവരുന്നത്.

ഭാരത് സേവക് സമാജിന്റെ അംഗീകാരമുള്ള ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്ലോമയും ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ അംഗീകാരമുള്ള നെബോഷ് എന്ന സേഫ്റ്റി കോഴ്‌സും നടത്തുന്നുവെന്നും തിരുവനന്തപുരത്തുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ലേബര്‍ ആന്‍ഡ് ലേണിംഗ് എന്ന കേരള സര്‍ക്കാരിന്റെ അപ്രൂവ്ഡ് ട്രെയിനിംഗ് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പ്രതി വിദ്യാര്‍ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

എന്നാല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ലേബര്‍ ആന്‍ഡ് ലേണിംഗ് എന്ന സ്ഥാപനത്തെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ അതൊരു സര്‍ക്കാരിതര ഓര്‍ഗനൈസേഷന്‍ ആണെന്നും ടെക്‌നിക്കല്‍ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള യോഗ്യത ഇല്ലെന്നും അറിവായെന്നും പോലീസ് പറഞ്ഞു.

പ്രതി ഇത്തരത്തില്‍ വേറെ സ്ഥാപനം നടത്തുന്നുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ബിഎസ്എസ് സ്‌കില്‍ മിഷന്‍, ബിഎസ്എസ് എജ്യൂക്കേറ്റര്‍ മുഖേന നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ബിഎസ്എസ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ആണെന്ന് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് മനസിലാകുന്നത്. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എസ്. സനല്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ജയകുമാര്‍, സി.പി.ഒ മാഹിന്‍, രാജേഷ്, വനിത സിവില്‍ പോലീസ് ഓഫിസര്‍ ഫാത്തിമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends