Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചർച്ചയ്‌ക്കൊടുവിൽ വിജയം... എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിയ സമരം അവസാനിപ്പാക്കാന്‍ ധാരണ

03 FEBRUARY 2019 03:35 PM IST
മലയാളി വാര്‍ത്ത

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം. കഷ്ടത്തിലായ കുട്ടികളെ എത്രയും വേഗം അവരവരുടെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ വകുപ്പ് അധികൃതരും പ്രശ്‌നത്തില്‍ ഇടപെട്ടു. അതേസമയം സമര സമിതി അംഗങ്ങള്‍ സര്‍ക്കാരുമായി നടത്തിവന്ന ചര്‍ച്ചയെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നടത്തിവന്ന സമരം അവസാനിപ്പാക്കാന്‍ ധാരണ. 2017 ല്‍ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ബയോളജിക്കല്‍ പ്ലോസിബിള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 1905 പേരെ ഉല്‍പ്പെടുത്തും. അന്ന് മെഡിക്കല്‍ സംഘം ശുപാര്‍ശ ചെയ്തവരുടെ കാര്യത്തില്‍ വീണ്ടുമെരു പരിശോധനയുടെ അവശ്യമില്ല. 2017 ല്‍ 18 വയസ് തികഞ്ഞവരില്‍ ദുരിത ബാധിതരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. അതിന്‍റെ അടിസ്ഥാനത്തി ജില്ലാ കലക്ടര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ തീരുമാനം സമര സമിതി അംഗീകരിച്ചിട്ടുണ്ട് സമരം അവസാനിപ്പിച്ചുകൊണ്ട് സമരക്കാര്‍ മാധ്യമങ്ങളെ കാണും. ജനിതക പ്രശ്‌നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞരും പറയുന്നു. പതിനൊന്നു പഞ്ചായത്തുകളില്‍ മാത്രമായി പ്രശ്‌നങ്ങള്‍ ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇടയ്ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താതെ, വീടുകള്‍സന്ദര്‍ശിച്ച് ദുരന്തബാധിതരെ കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങള്‍ വഴി സഹായം എത്തിക്കാനും സ്ഥിരം സംവിധാനം ഉണ്ടാകണമെന്നുമാണ് എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനായി വര്‍ഷങ്ങളോളം പണിപ്പെട്ട ശാസ്ത്രജ്ഞരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

1975 മുതല്‍ രണ്ടായിരത്തി അഞ്ച് വരെ കാസര്‍ഗോട്ടെ 11 പഞ്ചായത്തുകളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ ഏറ്റവും മാരകമായ വിഷ പദാര്‍ഥമാണ്. ഇത് മനുഷ്യജീനുകളെ ബാധിക്കും. കൂടാതെ തലമുറകളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതിനാല്‍ ദുരന്തബാധിതരെ കണ്ടാത്താനുള്ള സര്‍വെയും മെഡിക്കല്‍പരിശോധനകളും രണ്ടു പതിറ്റാണ്ടുകൂടിയെങ്കിലും തുടരണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

11 പഞ്ചായത്തുകളില്‍ആകാശമാര്‍ഗം തളിച്ച വിഷകീടനാശിനി ഇവക്ക് പുറത്ത് മൂന്നുകിലോമീറ്റര്‍ വരയെങ്കിലും പടര്‍ന്നിട്ടുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. കൂടാതെ വെള്ളത്തിലും മണ്ണിലൂം കൂടി കൂടുതല്‍മേഖലകളിലേക്ക് വ്യാപിക്കാനുമിടയുണ്ട്്. അതിനാല്‍ ദുരന്തബാധിതര്‍ 11 പഞ്ചായത്തുകളില്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടണമെന്നും പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends