Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

താനാരാണ് ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാൻ ; പിണറായിയെ വാഴ്ത്തിയ വിജയ് സേതുപതിക്ക് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും

03 FEBRUARY 2019 06:24 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് ശരിയെന്ന് അഭിപ്രായം പറഞ്ഞ നടൻ വിജയ് സേതുപതിക്ക് സോഷ്യൽ മീഡിയയുടെ തല്ലും തലോടലും. ഒരു മാധ്യമത്തിന് നലകിയ അഭിമുഖത്തിലാണ് താന്‍ പിണറായി വിജയന്‍റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ സിജോയ് സേതുപതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്.

വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനവും പ്രതിഷേധവും ഉയരുകയാണ്. സേതുപതിയുടെ പോസ്റ്റുകള്‍ക്ക് താഴെ മലയാളത്തില്‍ കമന്‍റുകളുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. താനാരാണ് ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാനെന്നാണ് പല കമന്‍റുകളും ചോദിക്കുന്നത് അതേസമയം ഒരു വിഭാഗം സേതുപതിയുടെ നിലപാടിന് പിന്തുണയുമായും രംഗത്ത് വന്നിട്ടുണ്ട്.

ഒരു ചാനല്‍ പരിപാടിയില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാന്‍ ഭാഗ്യം ലഭിച്ചു എന്ന് വിജയി സേതുപതി പറഞ്ഞു. അദ്ദേഹം വന്നപ്പോള്‍ എല്ലാവരും നിശബ്ദരായി. ഹെഡ്മാസ്റ്ററെ കാണുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ നിശബ്ദരാകുന്നത് പോലെയാണ് എനിക്കു തോന്നിയത്. ഞങ്ങളിരുവരും സംസാരിച്ചു. അതിനിടെ എനിക്ക് പത്തുമണിക്കാണ് ഫ്‌ലൈറ്റ് എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, എങ്കില്‍ ആദ്യം പോയി താങ്കള്‍ സംസാരിക്കൂ എന്ന്. എത്ര ലളിതമായാണ് അദ്ദേഹം സംസാരിക്കുന്നത്. എല്ലാകാര്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം എന്നും ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങള്‍ എന്ന് വിജയ് സേതുപതി ചോദിച്ചു. ഭൂമി എന്നാല്‍ അമ്മയാണ്. അതില്‍ നിന്ന് കുറച്ച് മണ്ണെടുത്ത് പ്രതിമ ഉണ്ടാക്കുന്നു. അതിന് ശേഷം പ്രതിമ പറയുന്നു ഭൂമി അശുദ്ധമാണെന്ന്. ആണായി ജീവിക്കാന്‍ എളുപ്പമാണ്. തിന്ന്, കുടിച്ച്, മദിച്ച് ജീവിക്കാം. എന്നാല്‍ പെണ്ണായാല്‍ എല്ലാ മാസവും സ്ത്രീകള്‍ക്ക് വേദന സഹിക്കണം. അത് എല്ലാവര്‍ക്കും അറിയാം. സ്ത്രീകള്‍ക്ക് ആര്‍ത്തവം ഇല്ലെങ്കില്‍ നമ്മള്‍ ആരുമില്ല. സ്ത്രീയാണ് ദൈവം എന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ഇതാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങാൻ കാരണമായത്.

ആലപ്പുഴയില്‍ മാമനിതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ വിജയ് സേതുപതി സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്നും അത്തരത്തിലൊരു സംഭവം നടന്നാല്‍ ആ കുട്ടി 10 വര്‍ഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാന്‍ മീടൂവിന് സാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം ജാതി-മത വ്യവസ്ഥകള്‍ ഇന്നും നമ്മൂടെ നാട്ടില്‍ ശക്തമായി നിലനില്‍ക്കുന്നുവെന്ന് നടന്‍ വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ അതിന്റെ ആഴം ആര്‍ക്കും മനസ്സിലാകുന്നില്ല എന്നത് വേദനയുണ്ടാക്കുന്ന ഒരു കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ഈയിടെ ഒരു സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോള്‍ തന്നെഏറെ വേദനിപ്പിച്ച ഒരു അനുഭവം ഉണ്ടായെന്നും വിജയ് സേതുപതി പറയുന്നു.

ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഞാന്‍ ഈയിടെ ഒരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. അത് അവിടുത്തെ രീതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അത് വല്ലാതെ വേദനയുണ്ടാക്കി. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. വിദ്യാഭ്യാസത്തിലൂടെയും പ്രണയ വിവാഹങ്ങളിലൂടെയും ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു എന്നും വിജയ് സേതുപതി പറഞ്ഞു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends