Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആര്‍.എസ്.എസ് ബന്ധം; സർവ്വീസിൽ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ബി.ജെ.പിയുടെ പാളയത്തിലെത്തിയ സെൻകുമാറിന്റെ ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്‌ണന്‍

03 FEBRUARY 2019 06:38 PM IST
മലയാളി വാര്‍ത്ത

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് നേരത്തെ തന്നെ ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്ത്. പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആര്‍.എസ്.എസ് ബന്ധം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന സംരക്ഷണ സമിതി ഇടത് മുന്നണിയുമായി സഹകരിക്കുന്ന രാഷ്ട്രീയ സംവിധാനമല്ല എന്നും അങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം, ലോക്‌സഭാ സീറ്റ് വിഷയത്തില്‍ യു.ഡി.എഫുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ.ജോസഫിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാസഫ് യു.ഡി.എഫില്‍ നിന്ന് പുറത്ത് വന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് പറയാമെന്നും കോടിയേരി വ്യക്തമാക്കി.

സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് ബി.ജെ.പിയുടെ പാളയത്തില്‍ സെൻകുമാർ എത്തിയത്. ബി.ജെ.പി ദേശീയനേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടാണ് സെന്‍കുമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്. ആര്‍.എസ്.എസിനേയും വരുതിയിലെത്തിക്കാന്‍ സെന്‍കുമാറിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായി ബി.ജെ.പിയിലെത്തിയ മുന്‍ ഐ.എ.എസ് ഓഫീസര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കുന്ന പരിഗണനയും സെന്‍കുമാറിന് പ്രചോദനമായിട്ടുണ്ട്.

സര്‍വീസിലുള്ളിടത്തോളം കാലം കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായാണ് സെന്‍കുമാറിനെ കണക്കാക്കിയിരുന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയയുടന്‍ ഇദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തുനിന്നും മാറ്റിയതാണ് ഇടതുമുന്നണിയുമായി സെന്‍കുമാര്‍ ഇടഞ്ഞതിനുള്ള പ്രധാനകാരണവും. അന്നുമുതല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് സെന്‍കുമാര്‍.

ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്‌എസിന്റെ കൂടെ പോയതെന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവന ഏറെ ചർച്ച ആയതാണ്. അതേത്തുടർന്ന് സെന്‍കുമാറിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഡിജിപിയായിരിക്കെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.സെന്‍കുമാര്‍ ആര്‍എസ്‌എസ് ചായ്‍വ് കാണിക്കുകയാണെന്ന തരത്തിൽ പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ടി പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച്‌ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ രംഗത്തെത്തിയത്.

'സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം'. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. ഈ പ്രസംഗം വീണ്ടും മൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സെൻകുമാർ വളരെ ശക്തമായി ആഞ്ഞടിച്ചിരുന്നു. സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി സെന്‍കുമാര്‍ ആരോപിചിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതെന്നും രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മാറ്റിക്കൊടുക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത് എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. പൊലീസ് പല പ്രാവശ്യം നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്നും കോടതി ഉത്തരവിന് വിരുദ്ധമായി അഹിന്ദുക്കളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കൊണ്ടുപോയതു തന്നെ നിയമപരമായി തെറ്റാണെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends